play-sharp-fill
ഹൈക്കോടതിയുടെ പ്രധാന ഗേറ്റിന് മുന്നില്‍വച്ച് ജഡ്ജിയുടെ കാറില്‍ കരിഓയില്‍ ഒഴിച്ചു; പ്രതിഷേധം ജസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്

ഹൈക്കോടതിയുടെ പ്രധാന ഗേറ്റിന് മുന്നില്‍വച്ച് ജഡ്ജിയുടെ കാറില്‍ കരിഓയില്‍ ഒഴിച്ചു; പ്രതിഷേധം ജസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്

സ്വന്തം ലേഖകന്‍

കൊച്ചി: ഹൈക്കോടതിയുടെ പ്രധാന ഗേറ്റിന് മുന്നില്‍വച്ച് ജഡ്ജിയുടെ കാറില്‍ കരിഓയില്‍ ഒഴിച്ചു. ജസ്റ്റിസ് വി. ഷേര്‍സിയുടെ കാറിനുനേരെയായിരുന്നു കരി ഓയില്‍ ഒഴിച്ചത്. ജസ്‌നയുടെ തിരോധാനം സജീവമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജസ്‌നയുടെ ബന്ധുവായ കോട്ടയം സ്വദേശി രഘുനാഥന്‍ നായരാണ് കാറില്‍ കരിഓയില്‍ ഒഴിച്ചത്. പ്ലക്കാര്‍ഡുമായെത്തി കാറിനുനേരെ കരിഓയില്‍ ഒഴിച്ച ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇന്നു രാവിലെയായിരുന്നു സംഭവം.

കൈയില്‍ പ്ലക്കാര്‍ഡുമായി പ്രതിഷേധ മുദ്രാവാക്യവും വിളിച്ചാണ് രഘുനാഥന്‍ നായര്‍ ഹൈക്കോടതി ജഡ്ജിയുടെ വണ്ടി ആക്രമിച്ചത്. സുരക്ഷാ ജീവനക്കാരാണ് ഇയാളെ പിടികൂടിയത്. ഹൈക്കോടതി രജിസ്ട്രാര്‍ അടക്കം സംഭവസ്ഥലത്ത് എത്തി കാര്‍ പരിശോധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന ജസ്‌നെ ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ശേഷം കാണാതാവുകയായിരുന്നു. നിരന്തര സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയിട്ടും അന്വേഷണം മാത്രം എങ്ങുമെത്തിയില്ല. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം പാരിതോഷികം ഉള്‍പ്പെടെ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല.