play-sharp-fill
ജാർഖണ്ഡ് തിരഞ്ഞെടുപ്പ് : ബിജെപിയ്ക്ക് തിരിച്ചടി ;  ഭരണത്തിലേക്ക്‌ മഹാസഖ്യം

ജാർഖണ്ഡ് തിരഞ്ഞെടുപ്പ് : ബിജെപിയ്ക്ക് തിരിച്ചടി ; ഭരണത്തിലേക്ക്‌ മഹാസഖ്യം

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് തിരിച്ചടി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേവല ഭൂരിപക്ഷം കടന്ന് കോൺഗ്രസ് – ജെഎംഎം സഖ്യം.

മഹാസഖ്യം 43 സീറ്റുകളിലും ബിജെപി 27 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്. സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളും കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്. ചെറുകക്ഷികളുമായും കോൺഗ്രസ് ചർച്ച നടത്തി.സംസ്ഥാനത്തെ 81 മണ്ഡലങ്ങളിലേക്ക് അഞ്ചു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പു നടന്നത്. 237 സ്ഥാനാർത്ഥികളാണ് ജാർഖണ്ഡ് നിയമസഭയിലേക്ക് ജനവിധി തേടിയത്. നവംബർ 30, ഡിസംബർ 16, ഡിസംബർ 20 എന്നീ തീയതികളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യമൊന്നാകെ പ്രതിഷേധം ശക്തിപ്പെട്ട പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് ഫലങ്ങൾ ബി.ജെ.പിക്കും പ്രതിപക്ഷ പാർട്ടികൾക്കും നിർണായകമായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FVivwpjD8cCKj3malAEGyS