play-sharp-fill
ചന്ദ്രനില്‍ മുത്തമിട്ട് ജപ്പാന്‍: ‘സ്ലിം’ ലാന്‍ഡിങ് വിജയകരം; ദൗത്യം പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ രാജ്യം

ചന്ദ്രനില്‍ മുത്തമിട്ട് ജപ്പാന്‍: ‘സ്ലിം’ ലാന്‍ഡിങ് വിജയകരം; ദൗത്യം പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ രാജ്യം

സ്വന്തം ലേഖിക

ചാന്ദ്രദൗത്യത്തില്‍ ചരിത്രം കുറിച്ച്‌ ജപ്പാന്‍. ജപ്പാനിലെ എയറോസ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സിയുടെ സ്മാര്‍ട്ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ മൂണ്‍ (സ്ലിം) എന്ന പേടകം ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങി.

ഇതോടെ ചന്രനില്‍ പര്യവേഷണ പേടകം ഇറക്കുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാന്‍ മാറി. പിന്‍പോയിന്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ചന്ദ്ര മധ്യരേഖയുടെ തെക്ക് ഭാഗത്തായാണ് പേടകം ഇറങ്ങിയത്. നിലവില്‍ ഇന്ത്യയടക്കം അമേരിക്ക, സോവിയറ്റ് യൂണിയന്‍, ചൈന, എന്നീ രാജ്യങ്ങളാണ് ചന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുള്ളത്. 2023 സെപ്തംബര്‍ ഏഴിനാണ് സ്ലിം വിക്ഷേപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചന്ദ്രന്റെ മധ്യരേഖയുടെ നിന്നും 100 മീറ്റര്‍ (330 അടി) അകലെയാണ് സ്ലിം ലാന്‍ഡ് ചെയ്തത്. സാധാരണ ലാന്‍ഡിങ്ങ് മേഖലകളെക്കാള്‍ ഇടുങ്ങിയതാണ് ഈ പ്രദേശം. മറ്റൊരു രാജ്യത്തിനും ഈ നേട്ടം ലഭിച്ചിട്ടില്ലെന്ന് സ്ലിം പ്രൊജക്‌ട് മാനേജര്‍ ഷിനിചിറോ സകായ് പറഞ്ഞു.

ജപ്പാനിലെ പിന്‍പോയിന്റ് സാങ്കേതിക വിദ്യ വരാനിരിക്കുന്ന അന്താരാഷ്ട്ര ദൗത്യങ്ങളായ ആര്‍ട്ടെമിസ് പോലുള്ള ദൗത്യങ്ങളില്‍ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് ചാന്ദ്ര ദൗത്യങ്ങളും റോക്കറ്റ് വിക്ഷേപണവും പരാജയപ്പെട്ടതിന് ശേഷമുള്ള ഈ വിജയം ശാസ്ത്ര ലോകത്ത് ജപ്പാന് ആത്മവിശ്വാസം വര്‍ധിപ്പിക്കും.

ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്റ് ചെയ്ത സ്ലിം രണ്ട് ചെറിയ പേടകങ്ങള്‍ ചന്ദ്രനില്‍ വിന്യസിക്കും. മൈക്രോവേവ് ഓവന്റെ വലിപ്പമുള്ള ഹോപ്പിങ് വാഹനവും പേടകങ്ങളുടെ ചിത്രങ്ങളെടുക്കുന്നതിന് വേണ്ടി ബേസ്‌ബോളിന്റെ വലിപ്പമുള്ള വീല്‍ഡ് റോവറുമാണിവ. സോണി ഗ്രൂപ്പും, കളിപ്പാട്ട നിര്‍മാതാവായ ടോമിയും നിരവധി ജപ്പാനീസ് സര്‍വകലാശാലകളും ചേര്‍ന്നാണ് ഈ റോബോട്ടുകള്‍ നിര്‍മിച്ചത്. 2025ല്‍ ഇന്ത്യയുമായി ചേര്‍ന്ന് ഒരു ചാന്ദ്ര പര്യവേഷണത്തിനും ജപ്പാന്‍ പദ്ധതിയിടുന്നുണ്ട്.