play-sharp-fill
‘ബാറില്‍നിന്നിറങ്ങുന്നവരെ വാഹന പരിശോധനയില്‍ പിടികൂടരുത്’; ഉത്തരവുമായി മലപ്പുറം എസ്‌പി, വിവാദത്തിന് പിന്നാലെ റദ്ദാക്കല്‍

‘ബാറില്‍നിന്നിറങ്ങുന്നവരെ വാഹന പരിശോധനയില്‍ പിടികൂടരുത്’; ഉത്തരവുമായി മലപ്പുറം എസ്‌പി, വിവാദത്തിന് പിന്നാലെ റദ്ദാക്കല്‍

സ്വന്തം ലേഖിക

വാഹന പരിശോധനയുമായി ബന്ധപ്പെട്ട് വിചിത്ര ഉത്തരവ് ഇറക്കിയും പിന്നീട് റദ്ദ് ചെയ്തും മലപ്പുറം ജില്ലാ പോലീസ് മേധാവി.

ബാറുകളില്‍ നിന്ന് മദ്യപിച്ചു പുറത്തിറങ്ങുന്നവരെ വാഹന പരിശോധനയില്‍ പിടികൂടരുതെന്നായിരുന്നു എസ്‌പി എസ് ശശിധരന്റെ ഓഫീസ് പുറത്തിറക്കിയ ഉത്തരവ്. ബാറിന്റെ അധികാര പരിധിയില്‍ നിന്ന് മദ്യപിച്ചു വരുന്നവരെയും പിടികൂടരുതെന്നും എസ്‌എച്ച്‌ഓമാർക്ക്‌ നല്‍കിയ ഉത്തരവില്‍ ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് ഉത്തരവ് ഇറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


ആദ്യം ഇറക്കിയ ഉത്തരവ്

ഇത് സാമൂഹിക മാധ്യമങ്ങളില്‍ അടക്കം ചർച്ചയാവുകയും വിവാദമാവുകയും ചെയ്തതോടെ വിചിത്ര ഉത്തരവ് റദ്ദ് ചെയ്തു. ഉത്തരവ് തയ്യാറാക്കിയതില്‍ ഉദ്യോഗസ്ഥർക്ക് പിഴവ് പറ്റിയതാണെന്നാണ് എസ്പിയുടെ വിശദീകരണം. ബാറുകളുടെ ഉള്ളില്‍ കയറി ആളുകളെ പിടികൂടരുതെന്ന നിർദേശത്തിലാണ് പിഴവ് പറ്റിയത്.

ഇത്തരം പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ഉത്തരവ് റദ്ദാക്കിയത്. പിഴവുണ്ടായ സാഹചര്യം പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ നടപടിയെടുക്കുമെന്നും എസ് പി എസ് ശശിധരൻ ദ ഫോർത്തിനോട് പറഞ്ഞു.