play-sharp-fill
ജനുവരി ഒന്ന് മുതൽ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം ; നിയമം ലംഘിക്കുന്നവർക്ക് എട്ടിന്റെ പണിയുമായി സർക്കാർ

ജനുവരി ഒന്ന് മുതൽ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം ; നിയമം ലംഘിക്കുന്നവർക്ക് എട്ടിന്റെ പണിയുമായി സർക്കാർ

 

സ്വന്തം ലേഖിക

തിരുവനന്തപുരം : ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമാണവും വിൽപ്പനയും സൂക്ഷിക്കലും 2020 ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് നിരോധിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഉപയോഗ ശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കൾ പാരിസ്ഥിതിക- ആരോഗ്യപ്രശ്‌നമായി വളർന്ന സാഹചര്യത്തിലാണ് നിരോധനം. നിരോധനം ബാധമാകുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഇവ.

പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ),ടേബിളിൽ വിരിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്‌സ്, കൂളിംഗ് ഫിലിം, പ്ലേറ്റുകൾ, കപ്പുകൾ, തെർമോക്കോൾ, സ്‌റ്റൈറോഫോം എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന അലങ്കാര വസ്തുക്കൾ, ഒറ്റത്തവണ ഉപഭോഗമുള്ള പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, സ്പൂണുകൾ, ഫോർക്കുകൾ, സ്‌ട്രോകൾ, ഡിഷുകൾ, സ്റ്റിറർ, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പർ കപ്പുകൾ, പ്ലേറ്റുകൾ, ബൗൾ നോൺ വൂവൺ ബാഗുകൾ, പ്ലാസ്റ്റിക് ഫ്‌ളാഗുകൾ, പ്ലാസ്റ്റിക് ബണ്ടിംഗ്, പ്ലാസ്റ്റിക് വാട്ടർ പൗച്ചസ്, പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകൾ കുടിക്കാനുള്ള പെറ്റ് ബോട്ടിലുകൾ (300 മില്ലിക്ക് താഴെ) പ്ലാസ്റ്റിക് ഗാർബേജ് ബാഗ്, പി.വി.സി ഫ്‌ളക്‌സ് മെറ്റീരിയൽസ്, പ്ലാസ്റ്റിക് പാക്കറ്റ്‌സ് എന്നിവയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരോധനം ലംഘിക്കുന്നവർക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമം 1986 പ്രകാരം കർശന നടപടി സ്വീകരിക്കും. കലക്ടർമാർക്കും സബ്ഡിവിഷണൽ മജിസ്‌ട്രേറ്റുമാർക്കും മലിനീകരണ നിയന്ത്ര ബോർഡ് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കും പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം കേന്ദ്ര സർക്കാർ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കും നടപടിയെടുക്കാൻ അധികാരമുണ്ട്.

നിയമം ലംഘിക്കുന്ന പ്ലാസ്റ്റിക് നിർമാതാക്കൾ മൊത്തവിതരണക്കാർ ചെറുകിടവിൽപ്പനക്കാർ എന്നിവർക്ക് 10,000 രൂപ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. രണ്ടാമതും നിയമം ലംഘിക്കുകയാണെങ്കിൽ 25,000 രൂപയാണ് പിഴ. തുടർന്നും നിയമം ലംഘിച്ചാൽ 50,000 രൂപ പിഴയീടാക്കുന്നതും സ്ഥാപനത്തിൻറെ പ്രവർത്താനുമതി റദ്ദാക്കുന്നതുമാണ്. തദ്ദേശസ്വയംഭരണ സെക്രട്ടറിമാർക്കും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർക്കും ഇതിന് അധികാരം നൽകിയിട്ടുണ്ട്.

Tags :