play-sharp-fill
എയർ അറേബ്യയുടെ കോക്പിറ്റിനുള്ളിൽ സഹ‌പൈലറ്റായി കൊച്ചുതുറക്കാരി ; ആദ്യപറക്കൽ ജന്മനാട്ടിലേക്ക് ; കേരളത്തിലെ ആദ്യ വനിതാ കോമേഴ്‌ഷ്യൽ പൈലറ്റിന് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയ

എയർ അറേബ്യയുടെ കോക്പിറ്റിനുള്ളിൽ സഹ‌പൈലറ്റായി കൊച്ചുതുറക്കാരി ; ആദ്യപറക്കൽ ജന്മനാട്ടിലേക്ക് ; കേരളത്തിലെ ആദ്യ വനിതാ കോമേഴ്‌ഷ്യൽ പൈലറ്റിന് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇന്നു രാത്രി 10.25 നു ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കു തിരിക്കുന്ന എയർ അറേബ്യ വിമാനം അറബിക്കടലിനു മുകളിലൂടെ പറക്കുമ്പോൾ കേരളത്തിലെ തീരദേശമേഖല ഒരു ചരിത്രനേട്ടത്തിലേക്ക് പറന്നുയരുകയാണ്.

എയർ അറേബ്യയുടെ കോക്പിറ്റിനുള്ളിൽ സഹ‌പൈലറ്റായി വിമാനം നിയന്ത്രിക്കുന്നത് ഒരു കടപ്പുറത്തുകാരിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരത്തെ കൊച്ചുതുറ എന്ന തീരദേശഗ്രാമത്തിൽ നിന്നുള്ള ജെനി ജെറോം ആണ് ഈ ചരിത്ര പറക്കലിലൂടെ തീരദേശത്തിന്റെ അഭിമാനം ആകാനൊരുങ്ങുന്നത്.

പൈലറ്റ് ആകണമെന്ന എട്ടാം ക്ലാസ് മുതലുള്ള ആഗ്രഹത്തിന് ജനിക്ക് പൂർണ പിന്തുണ നൽകി ഒപ്പം നിന്നത് അച്ഛനായിരുന്നു. ആദ്യമായി ജന്മനാട്ടിലേക്ക് വിമാനം പറപ്പിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കുന്ന ജനിക്ക് അഭിനന്ദന പ്രവാഹമാണ് സോഷ്യൽ മീഡിയയിൽ.