play-sharp-fill
ജനസംഖ്യ കണക്കെടുപ്പിന് തെറ്റായ വിവരങ്ങൾ നൽകുക ; എൻആർസി ഇസ്ലാം വിഭാഗത്തെ ലക്ഷ്യമിടുന്നു : അരുന്ധതി റോയ്

ജനസംഖ്യ കണക്കെടുപ്പിന് തെറ്റായ വിവരങ്ങൾ നൽകുക ; എൻആർസി ഇസ്ലാം വിഭാഗത്തെ ലക്ഷ്യമിടുന്നു : അരുന്ധതി റോയ്

സ്വന്തം ലേഖിക

ന്യൂഡൽഹി: ദേശീയ ജനസംഖ്യ റജിസ്റ്ററിന്റെ (എൻപിആർ) കണക്കെടുപ്പിൽ ജനങ്ങൾ തെറ്റായ വിവരങ്ങൾ നൽകണമെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ് പറഞ്ഞു. എൻആർസി രാജ്യത്തെ ഇസ്‌ലാം വിഭാഗത്തെ ലക്ഷ്യമിട്ടുള്ളതാണെന്നും യൂണിവേഴ്‌സിറ്റിയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ അരുന്ധതി റോയ് വ്യക്തമാക്കി.


അധികൃതർ എൻപിആറിനായുള്ള വിവരങ്ങൾ തേടി വീടുകളിലെത്തുമ്പോൾ പേരുകൾ മാറ്റി പറയണം. കുറ്റവാളികളായ രംഗ- ബില്ല, കുങ്ഫു- കട്ട എന്നിങ്ങനെയുള്ള പേരുകളാണ് പറയേണ്ടത്. അധികൃതർ നിങ്ങളുടെ പേരും ഫോൺ നമ്പറും ചോദിക്കും. ആധാർ, ഡ്രൈവിങ് ലൈസൻസ് എന്നിവയും ആവശ്യപ്പെടും. എൻആർസി നടപ്പിലാക്കുന്നതിനായുള്ള ആദ്യ ചുവടാണ് ഈ എൻആർപിയെന്നും അവർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പറയുകയാണെന്ന് അവർ ആരോപിച്ചു. ഇതിനെതിരെ നമ്മൾ പോരാടണം. ഒരു ആസൂത്രണം ആവശ്യമാണ്. ലാത്തികളെയും വെടിയുണ്ടകളെയും നേരിടാൻ വേണ്ടിയല്ല നമ്മൾ ജനിച്ചതെന്നും അരുന്ധതി റോയ് പറഞ്ഞു.