ജമ്മുകാശ്മീരിൽ വീണ്ടും പാക് പ്രകോപനം; ഏറ്റുമുട്ടലിൽ ഒരു പാക് സൈനികനെ ഇന്ത്യ വധിച്ചു

Spread the love

സ്വന്തം ലേഖകൻ

ശ്രീനഗർ: ജമ്മുകാശ്മീരിൽ വീണ്ടും പാക് പ്രകോപനം. കാശ്മീരിലെ കുപ്വാരയിലാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. തുടർന്ന് ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു പാക് സൈനികനെ ഇന്ത്യ വധിച്ചു.സംഭവത്തിൽ ഒന്നിലേറെ സൈനികർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. നീലം വാലിയിലൂടെ ഇന്ത്യയിലേക്ക് ഭീകരർക്ക് നുഴഞ്ഞു കയറാനുള്ള അവസരമൊരുക്കയാണ് പാക്കിസ്ഥാനെന്ന് ഇന്ത്യ കഴിഞ്ഞ ദിവസവും ആരോപണം ഉന്നയിച്ചിരുന്നു.