
സ്വന്തം ലേഖകൻ
ഡൽഹി: പൗരത്വ നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെയാണ് ജാമിയ മിലിയ സർവ്വകലാശാല വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ വെടിവെപ്പ്. അജ്ഞാതനായ വ്യക്തിയാണ് പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് വെടിയുതിർത്തത്. വെടിവെപ്പിൽ ഒരു വിദ്യാർത്ഥിക്ക് പരിക്കേറ്റു. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
മാർച്ച് തടയാനായി പൊലീസ് ബാരിക്കേഡുകൾ നിരത്തി കാത്തിരുന്നിടത്ത് ആർക്കാണ് ഇവിടെ സ്വാതന്ത്ര്യം വേണ്ടത്, താൻ തരാം സ്വാതന്ത്യം എന്ന് ആക്രോശിച്ചു കൊണ്ട് ഒരു യുവാവ് തോക്കുമായി വന്ന് വിദ്യാർത്ഥികൾക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group