ഗവ ചീഫ് വിപ്പ് ഡോ.എൻ ജയരാജിന്റെ പേഴ്സണൽ സ്റ്റാഫംഗവും,യൂത്ത് ഫ്രണ്ട്(എം) സംസ്ഥാന വൈസ് പ്രസിഡന്റും ആയിരുന്ന ജയിംസ് പെരുമാംകുന്നേൽ നിര്യാതനായി

ഗവ ചീഫ് വിപ്പ് ഡോ.എൻ ജയരാജിന്റെ പേഴ്സണൽ സ്റ്റാഫംഗവും,യൂത്ത് ഫ്രണ്ട്(എം) സംസ്ഥാന വൈസ് പ്രസിഡന്റും ആയിരുന്ന ജയിംസ് പെരുമാംകുന്നേൽ നിര്യാതനായി

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി :കപ്പാട് പെരുമാംകുന്നേൽ ഉലഹന്നാന്റെ മകൻ പി.യു. ജെയിംസ് (45) നിര്യാതനായി . സംസ്കാരം പിന്നീട്. മാതാവ് ആലീസ് കപ്പാട് കുരിശുമൂട്ടിൽ കുടുംബാംഗം. കേരളാ യൂത്ത് ഫ്രണ്ട് (എം)സംസ്ഥാന വൈസ്പ്രസിഡന്റ് ആയിരുന്നു.സംസ്കാരം ഇന്ന് 2.30ക്ക് കപ്പാട് മാർ സ്ലീവാ പള്ളിയിൽ. മൃതശരീരം 11 മണി മുതൽ കപ്പാട് പള്ളി പാരിഷ് ഹാളിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്.

സഹോദരങ്ങൾ : ജോമോൻ , പരേതയായ ബീന. പരേതൻ ചീഫ് വിപ്പ് ഡോ.എൻ .ജയരാജിന്റെ പേഴ്സണൽ സ്റ്റാഫംഗവും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയംഗവുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group