video
play-sharp-fill

ജലന്ധർ ബിഷപ്പിനെതിരായ പീഡനക്കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സുനിൽ തോമസ് പിൻമാറി

ജലന്ധർ ബിഷപ്പിനെതിരായ പീഡനക്കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സുനിൽ തോമസ് പിൻമാറി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ച് പിൻമാറി. കേസ് മറ്റൊരു ബെഞ്ചായിരിക്കും ഇനി പരിഗണിക്കുക. കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കാത്തലിക് ബിഷപ്പ് ചർച്ച് ഇൻഫർമേഷൻ മൂവ്‌മെന്റ് എന്ന സംഘടനയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. അന്വേഷണത്തിന് കോടതിയുടെ മേൽനോട്ടം വേണമെന്നും ജലന്ധർ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും ഹർജിയിൽ പറയുന്നു. കന്യാസ്ത്രീ നേരിട്ട് മജിസ്‌ട്രേറ്റിനു മുമ്പാകെ മൊഴി നൽകിയിട്ടും കേസന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടാകാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ഭാരവാഹികൾ
തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. അതേസമയം, ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡനക്കേസിൽ കൂടുതൽ തെളിവെടുപ്പിനായി അന്വേഷണസംഘം വെള്ളിയാഴ്ച ഡൽഹിലേക്ക് തിരിച്ചിരുന്നു. വൈക്കം ഡിവൈ.എസ്.പി പി. സുഭാഷിന്റെ നേതൃത്വത്തിൽ വനിത പോലീസുകാരും സൈബർ സൈൽ ഉദ്യോഗസ്ഥരുമടക്കം ആറുപേർ ഉൾപ്പെടുന്ന സംഘമാണ് ഡൽഹിയിലേക്ക് തിരിച്ചത്.