video
play-sharp-fill

ജെയ്ൻ കോറൽകോവും തവിടുപൊടി ; പിഴയ്ക്കാതെ മൂന്നാം ദൗത്യവും

ജെയ്ൻ കോറൽകോവും തവിടുപൊടി ; പിഴയ്ക്കാതെ മൂന്നാം ദൗത്യവും

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി:മരടിൽ മൂന്നാമത്തെ ഫ്‌ളാറ്റും വീണു.കായലോരത്ത് ജെയ്ൻസ് കോറൽകോവിന്റെ ‘മരണ’മണിയായി മൂന്നാം സൈറൻ മുഴങ്ങിയതോടെ 11 ംണിയ്ക്ക് ഓർമയായ്.തൊട്ടടുത്ത നിമിഷം അതുവരെ തലയുയർത്തി നിന്ന ആ ഫ്ളാറ്റ് സമുച്ചയം വലിയൊരു ശബ്ദത്തോടെ നിലംപതിച്ചു. പിഴവില്ലാതെ ലക്ഷ്യസ്ഥാനത്ത് തന്നെ പതിച്ചതിന്റെ ആശ്വാസത്തിലാണ് അധികൃതർ.

നിയമത്തെ വെല്ലുവിളിച്ചവർക്ക് താക്കീതായും ഒരു മനുഷായുസിന്റെ വീടെന്ന സ്വപ്നങ്ങൾ പൊട്ടിച്ചിതറിയതിന്റെ അവശേഷിപ്പായും ജെയ്ൻസ് കോറൻകോവ് കൊച്ചിയുടെ മണ്ണിലേക്ക് നിലംപതിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവിതത്തിൽ അപൂർവ്വ കാഴ്ചയ്ക്ക് സാക്ഷിയായി വലിയ ജനസാഗരമാണ്. പൊടിപടലങ്ങൾ പടർന്നുപൊങ്ങിയപ്പോൾ തന്നെ കാത്തുനിന്ന അഗ്‌നിശമന യൂണിറ്റ് വെള്ളം തളിച്ചുതുടങ്ങി.

ആശങ്കകൾ മാറിനിന്ന രണ്ടാം ദിനത്തിൽ മരടിലെ മൂന്നാമത്തെ ഫ്ളാറ്റും നിലംപതിച്ചു. ശനിയാഴ്ച ആദ്യ രണ്ടു ഫ്ളാറ്റുകൾ വിജയകരമായി പൊളിച്ചതിന്റെ ആത്മവിശ്വാസം കൈമുതലാക്കിയാണ് ജെയ്ൻസ് കോറൽകോവിൽ സ്ഫോടനം നടത്തിയത്. സാങ്കേതിക വിദ്യയും സമയവും കൃത്യതയോടെ ഒന്നിച്ചപ്പോൾ കൃത്യം 11.00 ജെയ്ൻസ് കോറൽകോവ് നിലംപതിച്ചു.

10.30നാണ് ആദ്യ സൈറൺ മുഴങ്ങിയത്. പിന്നീട് 10.55 ന് രണ്ടാമത്തെ സൈറൺ മുഴങ്ങി. 10.59ന്മണിയോടെ മൂന്നാമത്തെ സൈറണും മുഴങ്ങിയതോടെ ജെയ്ൻസ് കോറൽകോവ് നിലംപതിച്ചു.

മൊത്തം 17 നിലകളിൽ സ്ഥിതിചെയ്യുന്ന ജെയ്ൻസ് കോറൽ കോവിലുണ്ടായിരുന്നത് 122 അപ്പാർട്ട്‌മെന്റുകളാണ്400 കിലോ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് ഫ്ളാറ്റ് പൊളിച്ചത്. ജെറ്റ് ഡിമോളിഷൻ കമ്ബനിയ്ക്കായിരുന്നു ഫ്ളാറ്റ് പൊളിയ്ക്കുന്നതിന്റെ ചുമതല.

ഞായറാഴ്ച ഉച്ചയ്ക്ക് 2മണിക്ക് ഗോൾഡൻ കായലോരം കൂടി പൊളിയ്ക്കുന്നതോടെ മരട് ദൗത്യം പൂർണമാകും.