ഞാൻ ആത്മഹത്യ ചെയ്യുമെന്നു പലരും കരുതി.! സിനിമയിൽ മാത്രം കണ്ട് പരിചയമുള്ള ജയിലിൽ 49 ദിവസം; സത്യാവസ്ഥ മനസിലാക്കാൻ പോലും ആരും തയ്യാറായില്ല; സോളാർ കേസിൽ കുടുങ്ങി ജയിലിൽ കഴിഞ്ഞ ഓർമ്മകൾ പങ്കു വച്ച് ശാലൂമേനോൻ

Spread the love

സിനിമാ ഡെസ്‌ക്

video
play-sharp-fill

കൊച്ചി: മലയാളത്തിൽ ഇടക്കാലത്ത് അത്യാവശ്യം നല്ല റോളുകളിൽ മോശമല്ലാത്ത പ്രകടനം കാഴ്ച വച്ച നടിയായിരുന്നു ശാലൂമേനോൻ നൃത്തവേദികളിൽ നല്ല പ്രകടനമാണ് നടി കാഴ്ച വച്ചിരുന്നത്. എന്നാൽ, സോളാർക്കേസിൽ ബിജുരാധാകൃഷ്ണനും സരിത നായർക്കുമൊപ്പം കുടുങ്ങിയ ശാലൂമേനോൻ ദിവസങ്ങളോളം ജയിലിൽ കഴിഞ്ഞത് അക്ഷരാർത്ഥത്തിൽ ഞെട്ടലോടെയാണ്.

മികച്ച ഒരു നർത്തകി കൂടിയായ ശാലു മേനോൻ സിനിമകളേക്കാൾ കൂടുതൽ സീരിയലുകളിലാണ് തിളങ്ങിയത്. ഇപ്പോഴിതാ പ്രതീക്ഷിക്കാത്ത പലകാര്യങ്ങളും തന്റെ ജീവിതത്തിൽ സംഭവിച്ചെന്നും സത്യാവസ്ഥ എന്താണെന്ന് ചോദിച്ചു മനസ്സിലാക്കിയിരുന്നെങ്കിൽ ഈ തെറ്റിദ്ധാരണകൾ ഒഴിവാക്കാമായിരുന്നെന്നും തുറന്നു പറയുകയാണ് ശാലു മേനോൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആണിനെയായാലും പെണ്ണിനെയായാലും സത്യം മനസ്സിലാക്കാതെ ആക്ഷേപിക്കരുതെന്നാണ് തനിക്കു പറയാനുള്ളതെന്നും താൻ തെറ്റു ചെയ്തിട്ടുണ്ടോ, ഇല്ലേ എന്നൊന്നും മനസ്സിലാക്കാതെ പലരും തന്നെ ഇതിലേക്ക് വലിച്ചിഴച്ചെന്നും താരം പറയുന്നു.

തുടക്കത്തിൽ ഒരു വിഷമം തോന്നിയെങ്കിലും ഒന്നും എന്നെ കാര്യമായി ബാധിച്ചില്ല എന്നതാണ് സത്യം. അടുപ്പമുള്ളവർ പലരും ഞാൻ ആത്മഹത്യ ചെയ്തുകളയുമോ എന്നുപോലും ഭയപ്പെട്ടിരുന്നു. ഒന്നാമത് ചെറുപ്പം. പ്രശ്‌നത്തിന്റെ വ്യാപ്തി അത്രത്തോളം വലുതും. എനിക്കത് താങ്ങാനാകുമോ എന്നായിരുന്നു അവരുടെ പേടി.

രണ്ടു ദിവസം ഞാനൊന്നു പതറി എന്തായാലും ദൈവത്തിന്റെ ഇടപെടൽ കൊണ്ടാകാം എനിക്ക് നല്ല ധൈര്യം തോന്നി. ജീവിതം പഠിപ്പിച്ച പാഠങ്ങൾ എന്നെ മാറ്റിയെടുത്തു. വ്യക്തി എന്ന നിലയിൽ സ്വയം പുതുക്കിപ്പണിയാൻ ജയിലിലെ ദിവസങ്ങൾ തന്നെ പാകപ്പെടുത്തിയെന്നും അന്നേവരെ സിനിമയിൽ മാത്രം കണ്ടിട്ടുള്ള ജയിലിൽ 49 ദിവസം കഴിഞ്ഞു.

പലതരം മനുഷ്യരെ കാണാൻ പറ്റി. കുടുംബത്താൽ ഉപേക്ഷിക്കപ്പെട്ടവർ, നിസ്സഹായരായവർ. എല്ലാ മതങ്ങളിലും വിശ്വസിക്കാൻ ഞാൻ ശീലിച്ചത് ആ കാലത്താണ്. വിശ്വാസം ആണെന്നെ പിടിച്ചുനിർത്തിയത്. ചെയ്തുപോയ തെറ്റോർത്തു പശ്ചാത്തപിക്കുന്നവർ, സാഹചര്യങ്ങൾ കൊണ്ട് തെറ്റിലേക്കെത്തിയവർ, ഞാനെന്റെ അമ്മയെപ്പോലെ കണ്ടവർ, ജാമ്യം കിട്ടിയിട്ടും പോകാനിടമില്ലാത്ത മനുഷ്യർ.

അവരുടെ കഥകളും അനുഭവങ്ങളുമൊക്കെ അവരെന്നോട് പങ്കുവെച്ചു. അതുമായി തട്ടിച്ചുനോക്കുമ്പോൾ എന്റേതൊന്നും ഒരു പ്രശ്‌നമേ അല്ല എന്നു തിരിച്ചറിഞ്ഞു. അവിടെനിന്ന് പുറത്തേക്കിറങ്ങുമ്പോൾ ഒരൊറ്റ ലക്ഷ്യമേ മനസ്സിലുണ്ടായിരുന്നുള്ളൂ. അതൊരു വാശികൂടിയായിരുന്നു. എല്ലാം തിരിച്ചുപിടിക്കണമെന്ന വാശി. തൊട്ടടുത്ത ദിവസം തന്നെ ഞാൻ നൃത്തത്തിലേക്ക് മടങ്ങി.

ക്ലാസ് വീണ്ടും തുടങ്ങി പ്രോഗ്രാമുകളിൽ സജീവമായി. ഒരിടത്തുനിന്നും മോശം കമന്റോ കുറ്റപ്പെടുത്തലോ എനിക്ക് കേൾക്കേണ്ടി വന്നില്ല. മിനിസ്‌ക്രീൻ പ്രേക്ഷകരും എന്നെ സ്വീകരിച്ചു. ഞാൻ തെറ്റു ചെയ്തിട്ടില്ല. പിന്നെന്തിന് വിഷമിക്കണം. ആരെയും കണ്ണടച്ചു വിശ്വസിക്കുന്ന ആളായിരുന്നു താനെന്നും അതൊക്കെയാണ് ദോഷം ചെയ്തതെന്നും ആ സ്വഭാവം താൻ മാറ്റിയെടുത്തു. ജീവിതത്തിന് പക്വത വന്നു ഇപ്പോൾ ഞാൻ ബോൾഡാണ് ആ മോശം ദിവസങ്ങളൊക്കെ മറന്നുകഴിഞ്ഞു വെന്നും ശാലു മേനോൻ വ്യക്തമാക്കുന്നു.