video
play-sharp-fill
എസ്. എഫ്. ഐ മുൻ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ് വിവാഹിതനാകുന്നു

എസ്. എഫ്. ഐ മുൻ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ് വിവാഹിതനാകുന്നു

 

സ്വന്തം ലേഖിക

കോട്ടയം : •മുൻ എസ്.എഫ്.ഐ നേതാവും സി.പി.എം കോട്ടയം ജില്ലാ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ ജെയ്ക് സി തോമസ് വിവാഹിതനാകുന്നു. ചെങ്ങളം സ്രാമ്പിക്കൽ സ്വദേശി ഗീതു തോമസ് ആണ് വധു. ഒക്ടോബർ 19 ന് കോട്ടയം തെള്ളകം ചൈതന്യ പാസ്റ്റർ സെന്ററിൽ വച്ചാണ് വിവാഹം. ജെയ്ക്കിന്റെ വിവാഹ ചടങ്ങിലേക്ക് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമും സിപിഐഎം ജില്ലാ സെക്രട്ടറി വി.എൻ വാസവനും സഖാക്കളെ ക്ഷണിച്ചു. ക്ഷണക്കത്ത് ജെയ്ക് ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു. എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ് ആണ് ജെയ്ക് സി തോമസ്‌