video
play-sharp-fill
“കബീറിന്റെ ദിവസങ്ങളിലൂടെ ” മലയാളത്തിന്റെ അമ്പിളിക്കല തിരികെയെത്തുന്നു

“കബീറിന്റെ ദിവസങ്ങളിലൂടെ ” മലയാളത്തിന്റെ അമ്പിളിക്കല തിരികെയെത്തുന്നു

സ്വന്തംലേഖകൻ

കോട്ടയം : ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് തിരികെയെത്തുന്നു. “കബീറിന്റെ ദിവസങ്ങൾ ” എന്ന സിനിമയിൽ ഈശ്വരൻപോറ്റി എന്ന ക്ഷേത്രം തന്ത്രിയുടെ വേഷത്തിലാണ് മടങ്ങി വരവ്. ഒരപകടത്തിലൂടെ വീൽചെയറിൽ തള്ളിനീക്കേണ്ടി വരുന്ന യഥാർത്ഥ ജീവിതവുമായി കൂട്ടിയിണക്കിയതാണ് കഥാപാത്രം. ചന്ദ്ര ക്രിയേഷൻസിന്റെ ബാനറിൽ ശരത് ചന്ദ്രനും ശൈലജ ശരത്തും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശരത് ചന്ദ്രൻ തന്നെയാണ്. ഇത്തവണത്തെ സംസ്ഥാന അവാർഡിൽ മൂന്ന് അവാർഡുകൾ കരസ്ഥമാക്കിയ “ഒരു ഞായറാഴ്ച ” എന്ന ചിത്രം നിർമ്മിച്ചതും ഇവർ തന്നെയായിരുന്നു.
കബീറിന്റെ ദിവസങ്ങളിൽ ജഗതി ശ്രീകുമാറിനൊപ്പം മുരളി ചന്ദ് , ഭരത് ,സായഡേവിഡ്, ആദിയ പ്രസാദ്,സുധീർ കരമന,മേജർ രവി,ബിജുക്കുട്ടൻ,കൈലാഷ്,കോട്ടയം പ്രദീപ്,അംബിക മോഹൻ തുടങ്ങിയവർ കഥാപാത്രങ്ങളാകും.

2012 മാര്‍ച്ചില്‍ തേഞ്ഞിപ്പാലത്ത് വച്ച് നടന്ന വാഹനാപകടത്തിന്റെ രൂപത്തില്‍ വന്ന ദുരന്തമാണ് ജഗതിയെ സിനിമയില്‍ നിന്ന് അകറ്റിയത്. പിന്നീടങ്ങോട്ട് ആരോഗ്യം വീണ്ടെടുത്ത് ജഗതി സിനിമയില്‍ സജീവമാകാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരും സിനിമാലോകവും.
2015ല്‍ റിലീസ് ചെയ്ത ദ് റിപ്പോര്‍ട്ടര്‍ ആണ് ജഗതിയുടേതായി പുറത്തിറങ്ങിയ അവസാന മലയാളചിത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group