ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നു; ഭരണ വിരുദ്ധ വികാരത്തെ മറികടക്കാൻ 25% സീറ്റുകളിൽ പുതുമുഖങ്ങൾക്ക് അവസരം നൽകാൻ ബിജെപിയുടെ തീരുമാനം

Spread the love

സ്വന്തം ലേഖകൻ

അഹമ്മദാബാദ് : ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നു. 2016 ലാണ് ക്രിക്കറ്റ് താരം രവീന്ദ്ര ജെഡേജയും മെക്കാനിക്കൽ എഞ്ചിനിയറായ റിവാബയും വിവാഹിതരാകുന്നത്.

മൂന്ന് വർഷം മുൻപാണ് റിവാബ ജെഡേജ ബിജെപിയിൽ ചേരുന്നത്. കോൺഗ്രസ് നേതാവ് ഹരി സിംഗ് സോലങ്കിയുടെ ബന്ധു കൂടിയായ റിവാബ കർണിസേനയുടെ നേതാവാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർഥി പട്ടികക്ക് അന്തിമ രൂപം നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഗുജറാത്തിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.

ഭരണ വിരുദ്ധ വികാരത്തെ മറികടക്കാൻ 25% സീറ്റുകളിൽ പുതുമുഖങ്ങൾക്ക് അവസരം നൽകാനാണ് ബിജെപിയുടെ തീരുമാനം. ഹാർദിക് പട്ടേലും, അൽപേഷ് താക്കൂറുമടക്കം കോൺഗ്രസ് വിട്ടെത്തിയ 35 ലേറെ പേർക്ക് ബിജെപി ഇത്തവണ സീറ്റുകൾ നൽകും എന്നാണ് സൂചന.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിന് കനത്ത തിരിച്ചടിയായി മുതിർന്ന നേതാവ് മോഹൻ സിംഗ് രത്വ ബിജെപിയിൽ ചേർന്നു. മക്കളായ രാജുഭായ് രത്വ, രഞ്ജിത് ഭായ് രത്വ, എന്നിവർക്കും അനുയായികൾക്കും ഒപ്പമാണ് രത്വ ബിജെപി അംഗത്വം എടുത്തത്. രത്വ യുടെ മകന് സീറ്റ് നൽകുമെന്ന് ബിജെപി ഉറപ്പുനൽകിയതായാണ് വിവരം. പത്തുതവണ എംഎൽഎ ആയ രത്വ പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ ഏറെ സ്വാധീനമുള്ള നേതാവാണ്.