video
play-sharp-fill

കളളൻ കപ്പലിൽ തന്നെ ; എന്തൊക്കെ മോഷ്ടിക്കാം എവിടുന്നൊക്കെ മോഷ്ടിക്കാമെന്ന് കേരളത്തിൽ വന്ന മോഷ്ടാക്കൾക്ക് അറിയാത്തതോ, അതോ അഹങ്കാരമോ : ബെഹ്‌റയെ പരിഹസിച്ച് ഡി.ജി.പി ജേക്കബ് തോമസ്

കളളൻ കപ്പലിൽ തന്നെ ; എന്തൊക്കെ മോഷ്ടിക്കാം എവിടുന്നൊക്കെ മോഷ്ടിക്കാമെന്ന് കേരളത്തിൽ വന്ന മോഷ്ടാക്കൾക്ക് അറിയാത്തതോ, അതോ അഹങ്കാരമോ : ബെഹ്‌റയെ പരിഹസിച്ച് ഡി.ജി.പി ജേക്കബ് തോമസ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കള്ളൻ കന്നലിൽ തന്നെ, എന്തൊക്കെ മോഷ്ടിക്കാം, എവിടുന്നൊക്കൊ മോഷ്ടിക്കാമെന്ന് കേരളത്തിൽ വന്ന മോഷ്ടാക്കൾക്ക് അറിയാത്തതോ, അതോ അഹങ്കാരമോ. പൊലീസിന്റെ തോക്കും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ പരിഹസിച്ചാണ് ഡി.ജി.പി ജേക്കബ് തോമസ് രംഗത്ത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂചടെയാണ് ജേക്കബ് തോമസിന്റെ പതികരണം അറിയിച്ചിരിക്കുന്നത് .

കള്ളൻ കപ്പലിൽ തന്നെ’യെന്ന ഹാഷ് ടാഗോടെയാണ് ജേക്കബ് തോമസ് സി.എ.ജി റിപ്പോർട്ടിന്റെ വാർത്ത ഷെയർ ചെയ്തിരിക്കുന്നത്. നേരത്തെ ജേക്കബ് തോമസിനെ മാറ്റി നിർത്തി ലോക്‌നാഥ് ബെഹ്‌റയെ സംസ്ഥാന പൊലീസ് മേധാവിയാക്കിയത് ഇരുവർക്കുമിടയിൽ പരസ്യ പോരിന് വഴി വെച്ചിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സി.എ.ജി റിപ്പോർട്ടിലെ കൂടുതൽ കാര്യങ്ങൾ പുറത്ത് എത്തിയതോടെ വിവാദവും ഉയരുകയാണ്. നവീകരണത്തിന്റെ മറവിൽ പൊലീസ് തലപ്പത്ത് വർഷങ്ങളായി നടക്കുന്ന ക്രമക്കേടുകളാണ് കഴിഞ്ഞ ദിവസം സഭയിൽ സമർപ്പിച്ച സി.എ.ജി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്. ശബരിമലയിലെ സുരക്ഷയുടെ പേരിൽ കെൽട്രോണിനെ മറയാക്കി ഉപകരണങ്ങൾ വാങ്ങിയതിൽ കോടികളുടെ തട്ടിപ്പുണ്ടായെന്നാണ് സിഎജി കണ്ടെത്തൽ.