play-sharp-fill
ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണം

ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജിങ് ഉപകരണങ്ങൾ വാങ്ങിയതിൽ ക്രമക്കേട് നടത്തിയ വിഷയത്തിൽ സസ്‌പെൻഷനിലായ ഡി.ജി.പി. ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. വിഷയത്തിൽ ധനകാര്യ പരിശോധനാ വിഭാഗം ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് ഉത്തരവ്. ഇതു സംബന്ധിച്ച ഫയൽ വിജിലൻസ് മേധാവി ബി.എസ്. മുഹമ്മദ് യാസിനു കൈമാറുമെന്നാണ്‌ സൂചന.

2009 മുതൽ 2014 വരെ ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടർ ആയിരിക്കെ കട്ടർ സെക്ഷൻ ഡ്രഡ്ജർ വാങ്ങിയത്. 14.96 കോടിയുടെ ക്രമക്കേട് ഉണ്ടായതായാണ് കണ്ടെത്തൽ. അതേസമയം ധനവകുപ്പ് പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിൽ ജേക്കബ് തോമസിനെതിരേ അന്വേഷണം നടത്തണമെന്ന് അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം. വിജയാനന്ദ് ശുപാർശചെയ്തിരുന്നു. ജേക്കബ് തോമസിനെതിരെ നടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായരോട് സർക്കാർ നിയമോപദേശം തേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ അനുമതിക്കുശേഷം രേഖകളിൽ മാറ്റം വരുത്തി. ടെൻഡർ വിവരങ്ങൾ വിദേശ കമ്പനിക്ക് നേരത്തേ തന്നെ കൈമാറിയെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ നേരത്തേ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ക്രമക്കേടില്ലെന്നായിരുന്നു വിജിലൻസ്. 2014ലാണ് അന്വേഷണം നടന്നത്. അന്ന് ജേക്കബ് തോമസ് തന്നെയായിരുന്നു വിജിലൻസ് എ.ഡി.ജി.പി. അതേസമയം അടുത്ത മാസം ജേക്കബ് തോമസിന്റെ സസ്പെൻഷൻ കാലാവധി അവസാനിക്കാനിക്കെയാണ് പുതിയ കേസ്.