play-sharp-fill
ഗുണമേന്മയുള്ള മത്സ്യം വിലക്കുറവിൽ സാധാരണക്കാരിലേക്ക്..! മായം ചേരാത്ത പച്ചമീൻ കുറഞ്ഞവിലയിൽ വില്പന നടത്തി ജനഹൃദയങ്ങളിൽ ഇടം നേടിയ പാമ്പാടി ആലാംപള്ളിയിലെ “ജെ .എൻ ഫിഷറീസ്” അഞ്ചാം വർഷത്തിലേക്ക്

ഗുണമേന്മയുള്ള മത്സ്യം വിലക്കുറവിൽ സാധാരണക്കാരിലേക്ക്..! മായം ചേരാത്ത പച്ചമീൻ കുറഞ്ഞവിലയിൽ വില്പന നടത്തി ജനഹൃദയങ്ങളിൽ ഇടം നേടിയ പാമ്പാടി ആലാംപള്ളിയിലെ “ജെ .എൻ ഫിഷറീസ്” അഞ്ചാം വർഷത്തിലേക്ക്

സ്വന്തം ലേഖകൻ

പാമ്പാടി : ജനഹൃദയങ്ങളിൽ ഇടം നേടിയ പാമ്പാടി ആലാംപള്ളിയിലെ ജെ .എൻ ഫിഷറീസ് 4വർഷം പൂർത്തിയാക്കി അഞ്ചാം വർഷത്തിലേക്ക്. മത്സ്യ വിപണന രംഗത്ത് ഗുണമേന്മയുള്ള മത്സ്യം വിലക്കുറവിൽ സാധാരണക്കാരിലേക്ക് എത്തിക്കാൻ കഴിഞ്ഞ നാലുവർഷം കൊണ്ട് ജെ എൻ ഫിഷറീസിനായി.

പതിനേഴ് വർഷം മുമ്പ്
കോട്ടയം താഴത്തങ്ങാടി സ്വദേശി നിയാസും സുഹൃത്തായ ജലീലും ചേർന്ന് കോട്ടയം മാർക്കറ്റിനുള്ളിൽ ആരംഭിച്ച സ്ഥാപനമാണ് ജെ എൻ ഫിഷറീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയിൽ പാമ്പാടി ,മണർകാട്,പുതുപ്പള്ളി ,ഇല്ലിക്കൽ ,കോട്ടയം,പെരുവ എന്നിവിടങ്ങളിലായി ആറ് സ്ഥാപനങ്ങൾ ജെഎൻ ഫിഷറീസിന് ഉണ്ട്. ഇതുകൂടാതെ ജെ എൻ എഫ് എന്ന പേരിൽ പാമ്പാടിയിലും മണർകാട്ടും സൂപ്പർ മാർക്കറ്റുകളും ,ആലപ്പുഴയിൽ ഒരു ഐസ് ഫാക്ടറിയും ഉണ്ട്.കോട്ടയം മാർക്കറ്റിൽ മൽസ്യം മൊത്ത വിൽപ്പനയും നടക്കുന്നുണ്ട്.

നിയാസിൻ്റെ കീഴിൽ ഇന്ന് ഇരുനൂറിലധികം ജീവനക്കാർ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു.
വിലക്കുറവും ഗുണമേന്മയും വിശ്വസ്ഥതയുമാണ് ജെ എൻ ഫിഷറീസിനെ ജനപ്രിയമാക്കിയത്. കടപ്പുറത്തു നിന്നും നേരിട്ട് മത്സ്യം എടുക്കുന്നതിനാൽ ഗുണമേന്മയുള്ളതും രാസവസ്തുക്കൾ ചേരാത്തതുമായ പച്ച മത്സ്യമാണ് ജെഎൻ ഫിഷറീസിൽ നിന്നും ലഭിക്കുന്നത്.

കോട്ടയം ചന്തയിലെ ചുമട്ടു തൊഴിലാളിയായി ജീവിതം തുടങ്ങിയ നിയാസിൻ്റെ ജീവിതം ഇന്ന് ഈ കാണുന്ന നിലയിൽ എത്തിയതിനു പിന്നിൽ കഷ്ടപ്പാടിന്റെ വലിയ ഒരു കഥ തന്നെ പറയാനുണ്ട്. അന്നും നിഴലായി കൂടെ നിന്നത് സുഹൃത്ത് ജലീൽ ആണ്. എന്നാൽ അഞ്ച് വർഷം മുൻപ് ഹൃദയാഘാതം മൂലം ജലീൽ മരണപ്പെട്ടത് വലിയ ഒരു ദുഖ: മായി നിയാസിൻ്റെ മനസ്സിൽ ഇന്നും ഉണ്ട്.

നിയാസിൻ്റ പിതാവ് കുഞ്ഞുമുഹമ്മദ് കോട്ടയം ചന്തയിൽ മീൻ വെട്ടുകാരനായിരുന്നു. സാധാരണക്കാരന്റെ ‘പൾസ്’
അറിഞ്ഞ് ജീവിച്ച നിയാസിന് അതിനാൽ തന്നെ കച്ചവട രംഗത്ത് ശോഭിക്കാനായി..

സബീനാ ബീവിയാണ് നിയാസിന്റെ ഭാര്യ. നാല് മക്കളാണ് ഇവർക്ക്
യാസിൻ, റിസ്വാൻ, റിഹാൻ ,റിഫാൻ.
നിയാസിൻ്റെ പാത പിൻതുടർന്ന് മൂത്ത മകൻ യാസിൻ പാമ്പാടിയിലെ സ്ഥാപങ്ങൾ നോക്കി നടത്തുന്നു. സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാവാനും നിയാസ് മറക്കാറില്ല..!