play-sharp-fill
ഞെട്ടിക്കാൻ ലാലേട്ടന്റെ ഇട്ടിമാണി വരുന്നു

ഞെട്ടിക്കാൻ ലാലേട്ടന്റെ ഇട്ടിമാണി വരുന്നു

സ്വന്തം ലേഖകൻ

കോട്ടയം: പുതുമുഖ സംവിധായകർക്കൊപ്പമുള്ള പുതിയ സിനിമ പ്രഖ്യാപിച്ച് മോഹൻലാൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. മോഹൻലാൽ നായകനായ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയുടെ സഹസംവിധായകരായി പ്രവർത്തിച്ച ജിബു ജോജു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹൻലാൽ നായകനായി അഭിനയിക്കുന്നത്. ‘ഇട്ടിമാണി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ച് മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെച്ചു. ആശിർവാദിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം മോഹൻലാൽ ആരാധകർക്കായുള്ള ഗംഭീര ട്രീറ്റ് ആകും.


മോഹൻലാൽ ആരാധകർക്ക് ആഘോഷിക്കാനായുള്ള എല്ലാ ചേരുവകളും ചിത്രത്തിലുണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത് മാസ് മൂഡിൽ പറയുന്ന ഒരു കംപ്ലീറ്റ് മോഹൻലാൽ ചിത്രമെന്ന നിലയിലാണ് ഇട്ടിമാണി പ്രേക്ഷകർക്കിടയിൽ ഇപ്പോൾ ചർച്ചാ വിഷയമാകുന്നത്. പുതുമുഖ സംവിധായകരെ മോഹൻലാൽ പരിഗണിക്കാറില്ലെന്ന ആരോപണം ഇട്ടിമാണിയുടെ പ്രഖ്യാപനത്തോടെ അപ്രസക്തമായി. ഡ്രാമ, ഒടിയൻ, ലൂസിഫർ, ബിഗ് ബ്രദർ,ബിഗ് ബജറ്റിൽ ഒരുങ്ങുന്ന മഹാഭാരതം തുടങ്ങിയ മോഹൻലാൽ സിനിമകളുടെ ലിസ്റ്റിനു പിന്നാലെ ഇനി ഇട്ടിമാണിയും ആരാധകർക്ക് ആവേശം പകരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group