video
play-sharp-fill

Saturday, May 17, 2025
HomeMainഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാൻ അനുമതി; ലൈസൻസ് തുക പത്ത് ലക്ഷം: ഉച്ചയ്ക്ക് 12 മുതല്‍...

ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാൻ അനുമതി; ലൈസൻസ് തുക പത്ത് ലക്ഷം: ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെയാണ് പ്രവർത്തനസമയം

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഐടി പാർക്കുകളില്‍ മദ്യം വിളമ്ബാനുളള അനുമതി നല്‍കിക്കൊണ്ട് ഉത്തരവ് പുറത്തിറക്കി സർക്കാർ. സർക്കാർ ഉടമസ്ഥതയില്‍ പ്രവർത്തിക്കുന്ന ഐടി പാർക്കുകള്‍ക്കും സ്വകാര്യ ഐടി പാർക്കുകള്‍ക്കും ലൈസൻസിന് അപേക്ഷിക്കാം. ലൈസൻസിനായി പത്ത് ലക്ഷം രൂപയാണ് അടയ്ക്കേണ്ടത്.

ഐടി കമ്പനികളിലെ ഔദ്യോഗിക സന്ദർശകർക്കും അതിഥികള്‍ക്കും മദ്യം വില്‍ക്കാവുന്നതാണ്. ഒരു സ്ഥാപനത്തിന് ഒരു ലൈസൻസ് മാത്രമേ അനുവദിക്കൂ. എഫ്‌എല്‍ 9 ലൈസൻസ് ഉളളവരില്‍ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങാൻ പാടുളളൂ.

ഒന്നാം തീയതിയും സർക്കാർ നിശ്ചയിച്ച മറ്റ് ഡ്രൈഡേകളിലും മദ്യം നല്‍കരുത്. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെയാണ് പ്രവർത്തനസമയം. പാർക്കുകളിലെ ജീവനക്കാർക്ക് മാത്രമേ മദ്യം നല്‍കുകയുളളൂ. ഗുണമേന്മ ഇല്ലാത്ത മദ്യം വിളമ്പുന്നവർക്കെതിരെ പരാതി നല്‍കാവുന്നതാണ്. കമ്ബനികളോട് ചേർന്ന് തന്നെയാകും മദ്യശാലകള്‍ പ്രവർത്തിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷെ ഓഫീസുകളുമായി ബന്ധമുണ്ടാകില്ല. ഇവിടേക്ക് പ്രത്യേക വഴികളുണ്ടായിരിക്കണം എന്ന് ഉത്തരവില്‍ നിഷ്‌കർഷിച്ചിട്ടുണ്ട്. എക്‌സൈസ് കമ്മിഷണറുടെ മുന്‍കൂര്‍ അനുമതി കൂടാതെ ലൈസന്‍സ് വില്‍ക്കാനോ കൈമാറാനോ ലീസിനു നല്‍കാനോ പാടില്ല.

ടെക്‌നോപാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക്, സൈബര്‍ പാര്‍ക്ക് തുടങ്ങി സര്‍ക്കാര്‍ നിയന്ത്രണത്തിലും ഉടമസ്ഥതയിലുമുള്ള ഐടി പാര്‍ക്കുകള്‍ക്കും കൊച്ചി സ്മാര്‍ട് സിറ്റി പോലെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന കമ്ബനികള്‍ക്കും സ്വകാര്യ ഐടി പാര്‍ക്കുകള്‍ക്കും ലൈസന്‍സിന് അപേക്ഷിക്കാം

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments