പൂവാലൻമാർ കൊച്ചിയിലും ഭർതൃപീഡനത്തിന് ഒന്നാം സ്ഥാനം മലപ്പുറത്തും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആലപ്പുഴ: കാലം മാറിയാലും പൂവാലന്മാരുടെ ശല്യം കേരളത്തിൽ കുറഞ്ഞിട്ടില്ല. വാട്‌സാപ്പും ഫെയ്സ്ബുക്കുമൊക്കെ വന്നെങ്കിലും ഈ ഗണത്തിൽപ്പെടുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നുണ്ട്.

2018-ൽ കൂടുതൽ പൂവാലൻ കേസുകളുണ്ടായത് എറണാകുളത്താണ്- 98. രണ്ടാംസ്ഥാനം കൊല്ലവും മലപ്പുറവും പങ്കിട്ടു. 48 കേസുകൾവീതം. വയനാട്ടിലാണ് കുറവ്- നാലുകേസ് മാത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭർതൃപീഡനത്തിൽ മുന്നിൽ മലപ്പുറമാണ്. 2018-ൽ 338 കേസുകൾ. കൊല്ലവും എറണാകുളവുമാണ് പിന്നിൽ. കേരളത്തിലാകെ 2015 ബലാത്സംഗക്കേസുകൾ രജിസ്റ്റർചെയ്തു. തിരുവനന്തപുരത്താണ് (274) കൂടുതൽ കേസുകൾ. എറണാകുളം രണ്ടാമത്- 216. കാസർകോട്ടാണ് കുറവ് (75).

മൊത്തം രജിസ്റ്റർചെയ്ത പീഡനക്കേസുകൾ 4589. ഒന്നാമത് തിരുവനന്തപുരവും (721) രണ്ടാമത് എറണാകുളവു(568)മാണ്. കുറവ് വയനാടും (135). 16 സ്ത്രീധനമരണങ്ങളും പോയവർഷം രജിസ്റ്റർചെയ്തു. കൊല്ലത്താണ് കൂടുതൽ (നാല്).

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ സംസ്ഥാനത്ത് 13,736 കേസ് രജിസ്റ്റർചെയ്തു. എറണാകുളത്താണ് കൂടുതൽ (1878). രണ്ടാമത് തിരുവനന്തപുരം (1688). മൂന്നമത് കോഴിക്കോട് (1330).