നോക്കുകൂലിയായി ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ; ഐ.എസ്.ആര്‍.ഒ വാഹനം തടഞ്ഞു; നോക്കുകൂലി വച്ച് പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും സംഘര്‍ഷം സൃഷ്ടിച്ച് തൊഴിലാളികള്‍

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ട് ഐ.എസ്.ആര്‍.ഒ കൂറ്റന്‍ ചരക്കു വാഹനം തൊഴിലാളികള്‍ തടഞ്ഞു. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് എത്തിയ വാഹനമാണ് തടഞ്ഞത്. 10 ലക്ഷം രൂപ നോക്കുകൂലിയായി ആവശ്യപ്പെട്ടുവെന്ന് വി.എസ്.എസ്.സി അറിയിച്ചു. ഒരു ടണ്ണിന് 2000 രൂപയാണ് ആവശ്യപ്പെട്ടതെന്നും വി.എസ്.എസ്.സി വ്യക്തമാക്കി. കഴിഞ്ഞ ദിവസം നോക്കുകൂലിക്കെതിരെ ഹൈകോടതി ശക്തമായ നിലപാടെടുത്തിരുന്നു.

പൊലീസ് സ്ഥലത്തെത്തി വാഹനം കടന്നു പോകാനുള്ള സാഹചര്യമൊരുക്കി. പ്രദേശത്ത് പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. നോക്കുകൂലി വച്ച് പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രിയു വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വി.എസ്.എസ്.സിയിലേക്ക് വന്ന വാഹനം നോക്കുകൂലിയുടെ പേരില്‍ തടഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group