
“ഇനി ആ കൗണ്ട്ഡൗണ്‍ ശബ്ദമില്ല” ചന്ദ്രയാൻ- 3 ന് ഉൾപ്പെടെ കൗണ്ട്ഡൗണ്‍ നല്കിയ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞ എന്‍.വളര്‍മതി വിടവാങ്ങി
സ്വന്തം ലേഖകൻ
ചെന്നൈ: ചന്ദ്രയാൻ- 3 ഉള്‍പ്പെടെ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് കൗണ്ട് ഡൗണ്‍ ശബ്ദം നല്‍കിയ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞ എൻ.വളര്‍മതി (64) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ശനിയാഴ്ച വൈകിട്ട് ചെന്നൈയിലായിരുന്നു അന്ത്യം.
ചന്ദ്രയാൻ- 3 ആയിരുന്നു വളര്‍മതിയുടെ അവസാന കൗണ്ട് ഡൗണ്‍ ശബ്ദമെന്ന് ഐ.എസ്.ആര്‍.ഒ മുൻ ഡയറക്ടര്‍ ഡോ. പി.വി. വെങ്കിട്ടകൃഷ്ണൻ ട്വിറ്ററില്‍ അറിയിച്ചു. തമിഴ്നാട് അരിയല്ലൂര്‍ സ്വദേശിയാണ് വളര്‍മതി. 1959 ജൂലായ് 31നായിരുന്നു ജനനം. 1984ല്‍ ഐ.എസ്.ആര്‍.ഒയില്‍ ചേര്‍ന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ മിഷനുകളില്‍ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റായ റിസാറ്റ്-1ന്റെ പ്രോജക്‌ട് ഡയറക്ടറായിരുന്നു. ഇൻസാറ്റ് 2-എ, ഐ.ആര്‍.എസ് 1-സി, ഐ.ആര്‍.എസ് 1-ഡി എന്നിവയ്ക്ക് പിന്നിലും വളര്‍മതി പ്രവര്‍ത്തിച്ചു. 2015ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ അബ്ദുള്‍ കലാം പുരസ്‌കാരം നല്‍കി ആദരിച്ചു.