video
play-sharp-fill

ഐഎസ്‌ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബിഐക്ക് തിരിച്ചടി; ആറ് പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം

ഐഎസ്‌ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബിഐക്ക് തിരിച്ചടി; ആറ് പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം

Spread the love

സ്വന്തം ലേഖകൻ

കൊച്ചി :ഐഎസ്‌ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയിൽ മുന്‍ ഡിജിപി സിബി മാത്യൂസ് അടക്കം ആറ് പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

ഒന്നാം പ്രതി വിജയന്‍, രണ്ടാം പ്രതി തമ്ബി എസ് ദുര്‍ഗാദത്ത്, പതിനൊന്നാം പ്രതിയും മുന്‍ ഐബി ഉദ്യോഗസ്ഥനുമായ പി എസ് ജയപ്രകാശ്, മുന്‍ ഡിജിപി സിബി മാത്യൂസ്, ആര്‍ ബി ശ്രീകുമാര്‍, വി കെ മൈന അടക്കമുള്ളവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രമുഖ ശാസ്ത്രജ്ഞരെ കള്ളകേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമായാട്ടിണെന്നും സിബി മാത്യൂസ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നുമാണ് സിബിഐ ഹൈക്കോടതിയില്‍ വാദിച്ചത്.കോടതി വിധി സിബിഐക്ക് കനത്ത തിരിച്ചടിയാണ്.

പ്രതികള്‍ക്ക് നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നെങ്കിലും സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. വീണ്ടും വാദം കേട്ട് മുന്‍‌കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം എടുക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഓരോ പ്രതികളും നല്‍കിയ പ്രത്യേക ജാമ്യ ഹര്‍ജി പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

Tags :