video
play-sharp-fill

എയര്‍ ഇന്ത്യ വിമാനം എത്തും മുൻപ്  മിസൈല്‍ പതിച്ചു; ഡല്‍ഹിയില്‍ നിന്ന്  ഇസ്രായേലിലേക്ക് പറന്ന വിമാനം യുഎഇയിലേക്ക് വഴി തിരിച്ചുവിട്ടു; മെയ് ആറ് വരെ ഇസ്രായേലിലേക്കുള്ള എല്ലാ വിമാനങ്ങളും  നിര്‍ത്തിവച്ച് എയര്‍ ഇന്ത്യ

എയര്‍ ഇന്ത്യ വിമാനം എത്തും മുൻപ് മിസൈല്‍ പതിച്ചു; ഡല്‍ഹിയില്‍ നിന്ന് ഇസ്രായേലിലേക്ക് പറന്ന വിമാനം യുഎഇയിലേക്ക് വഴി തിരിച്ചുവിട്ടു; മെയ് ആറ് വരെ ഇസ്രായേലിലേക്കുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവച്ച് എയര്‍ ഇന്ത്യ

Spread the love

ടെല്‍ അവീവ്: ഡല്‍ഹിയില്‍ നിന്ന് ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് പുറപ്പെട്ട വിമാനം വഴിതിരിച്ചുവിട്ടു.

ടെല്‍ അവീവില്‍ ശക്തമായ മിസൈല്‍ ആക്രമണം നടന്ന സാഹചര്യത്തിലാണിത്. എയര്‍ ഇന്ത്യ വിമാനം യുഎഇയുടെ തലസ്ഥാനമായ അബുദാബിയിലേക്കാണ് വഴിതിരിച്ചുവിട്ടത്. ഇസ്രായേലിലെ വിമാനത്താവളത്തിന് തൊട്ടടുത്താണ് മിസൈല്‍ പതിച്ചത്.

മെയ് ആറ് വരെ ഇസ്രായേലിലേക്കുള്ള എല്ലാ വിമാനങ്ങളും എയര്‍ ഇന്ത്യ നിര്‍ത്തിവച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ പരിഗണിച്ചാണിതെന്ന് വിമാന കമ്ബനി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇസ്രായേലിലെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളമാണ് ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ എയര്‍പോര്‍ട്ട്. ഇവിടെയാണ് മിസൈല്‍ ആക്രമണം നടന്നത്. വലിയ ശബ്ദത്തില്‍ പൊട്ടിത്തെറിയുണ്ടായതോടെ മുഴുവന്‍ പുക നിറഞ്ഞു. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി നിലവിളിച്ചു ഓടി.

യമനിലെ ഹൂത്തികളാണ് ഇസ്രായേലിനെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്തിയത്. ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തുന്ന ആക്രമണത്തിനും കൂട്ടക്കൊലയ്ക്കും പ്രതികാരമായിട്ടാണ് ഹൂത്തികളുടെ നീക്കം. ഹൂത്തികളെ ലക്ഷ്യമിട്ട് അമേരിക്കന്‍ സൈന്യം യമനില്‍ ആക്രമണം നടത്തിയിരുന്നു. നിരവധി പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.