ഒറ്റപ്പെട്ട തീവ്രമഴക്കും ഇടിമിന്നലിനും സാധ്യത;  എരുമേലി-മുണ്ടക്കയം ഭാഗത്തേക്കുള്ള യാത്രകള്‍ നിരോധിച്ചു;  ചാലക്കുടിയില്‍ ലഘു മേഘസ്ഫോടനം

ഒറ്റപ്പെട്ട തീവ്രമഴക്കും ഇടിമിന്നലിനും സാധ്യത; എരുമേലി-മുണ്ടക്കയം ഭാഗത്തേക്കുള്ള യാത്രകള്‍ നിരോധിച്ചു; ചാലക്കുടിയില്‍ ലഘു മേഘസ്ഫോടനം

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറില്‍ ഒറ്റപ്പെട്ട തീവ്രമഴക്കും ഇടിമിന്നലിനും സാധ്യത.

തെക്കൻ കേരളത്തിലും മധൃകേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശം. പത്തനംത്തിട്ട, ഇടുക്കി, കോട്ടയം,ആലപ്പുഴ, കൊല്ലം,തിരുവനന്തപുരം ജില്ലകളില്‍ കനത്ത മഴ തുടരുന്നു. കോട്ടയം കാഞ്ഞിരപ്പള്ളി 26-ാം മൈലില്‍ വെള്ളം കയറിയതിനാല്‍ എരുമേലി-മുണ്ടക്കയം ഭാഗത്തേക്കുള്ള യാത്രകള്‍ നിരോധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂര്‍ ചാലക്കുടിയില്‍ ലഘു മേഘവിസ്ഫോടനം. റോഡുകളില്‍ വെള്ളക്കെട്ട്. മറ്റു നാശനഷ്ടങ്ങളില്ല. രാത്രി മുതല്‍ തുടങ്ങിയ മഴയില്‍ തിരുവനന്തപുരം നാഗഹാരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളംകെട്ട് രൂപപ്പെട്ടു. തെന്മല പാറപ്പര്‍ അണക്കെട്ടിന്റെ 3 ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. കാക്കി, ആനതോട് ഡാമുകളിലും പമ്പ ത്രിവേണിയിലും ജലനിരപ്പ് ഉയര്‍ന്നു.