
വനമേഖലയില്‍ താമസം; ആളൊഴിഞ്ഞ സ്ഥലത്ത് സ്‌ഫോടനം നടത്തി പരിശീലനം; ഡല്‍ഹിയില്‍ പിടിയിലായ ഐഎസ് ഭീകരൻ ഷാനവാസ് കേരളത്തിലും എത്തിയതായി റിപ്പോർട്ട്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തില്‍ എത്തിയതായും റിപ്പോര്‍ട്ട്.
സംസ്ഥാനത്ത് എത്തിയ ഇയാള്‍ വനമേഖലയില്‍ താമസിച്ചെന്നും ഐഎസ് പതാത വച്ച് ചിത്രങ്ങള്‍ എടുത്തിതായി സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആളൊഴിഞ്ഞ സ്ഥലങ്ങള്‍ കണ്ടെത്തി കുക്കര്‍, ഗ്യാസ് സിലിണ്ടര്‍, ഐഇഡി എന്നിവ ഉപയോഗിച്ച് സ്‌ഫോടനം നടത്തി പരിശീലിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
എൻഐഎ തലയ്ക്ക് മൂന്ന് ലക്ഷം രൂപ വിലയിട്ട ഐഎസ് ഭീകരൻ ഇന്നാണ് കസ്റ്റഡിയിലാവുന്നത്. പൂനെ ഐഎസ് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപ സഹായം നല്‍കുമെന്നാണ് എൻഐഎ പ്രഖ്യാപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ ഇയാല്‍ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നു എന്നാണ് വിവരം.
എൻഐഎ തിരയുന്ന കൊടും ഭീകരന്റെ പട്ടികയിലുള്ള ആളാണ് ഷാനവാസ്. ഡല്‍ഹിയില്‍ ഒളിച്ച് താമസിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടുന്നത്.
വാഹനമോഷണക്കേസില്‍ ഇയാളെ ജൂലായില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ രണ്ട് കൂട്ടാളികളെ പിടികൂടി. ഇതോടെയാണ് ഐഎസ് ബന്ധം പുറത്തറിയുന്നത്.
പിന്നാലെ കേസ് എൻഐഎ ഏറ്റെടുത്ത് ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയായിരുന്നു.