സമൂഹമാധ്യമങ്ങളിലൂടെ ഐ.എസ് റിക്രൂട്ട്‌മെന്റ് : രണ്ട് വനിതകൾ ഉൾപ്പടെ നാല് മലയാളികൾക്ക് കൂടി പങ്കുണ്ടെന്ന് എൻ.ഐ.എ

സമൂഹമാധ്യമങ്ങളിലൂടെ ഐ.എസ് റിക്രൂട്ട്‌മെന്റ് : രണ്ട് വനിതകൾ ഉൾപ്പടെ നാല് മലയാളികൾക്ക് കൂടി പങ്കുണ്ടെന്ന് എൻ.ഐ.എ

സ്വന്തം ലേഖകൻ

കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ യുവാക്കളെ ഭീകര സംഘടനയായ ഐസിസിലേക്ക് റിക്രൂട്ട് ചെയ്ത് ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസിൽ കേരളത്തിൽ നിന്നും അറസ്റ്റിലായ മൂന്ന് പേർക്കൊപ്പം രണ്ടു വനിതകളുൾപ്പെടെ നാലു പേർക്കു കൂടി പങ്കുണ്ടെന്ന് എൻ.ഐ. എ.

കേരളത്തിൽ നിന്ന് അറസ്റ്റിലായ ഡോ.റഹീസ് റഷീദ്, മുഷാബ് അനുവർ എന്നിവരെ ട്രാൻസിറ്റ് വാറണ്ടിനായി കോടതിയിൽ ഹാജരാക്കിയപ്പോൾ നൽകിയ റിപ്പോർട്ടിലാണ് നാല് പേർക്ക് കൂടി പങ്കുള്ളതായി സംശയിക്കുന്നുവെന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാസർകോട് സ്വദേശി തെക്കേകോലോത്ത് ഇർഷാദ്, കണ്ണൂർ ടൗൺ സ്വദേശി ഷിഫ ഹാരിസ്, കണ്ണൂർ താണയിൽ സ്വദേശി മിസ്ഹ സിദ്ദിഖ്, അഞ്ചൽ സ്വദേശി രാഹുൽ അബ്ദുള്ള എന്ന രാഹുൽ മനോഹരൻ എന്നിവരുടെ പേരുകളാണ് റിപ്പോർട്ടിലുള്ളത്.

സമൂഹമാധ്യമങ്ങൾ മുഖേനെ യുവാക്കളെ ആകർഷിക്കാൻ ഒരു ഐസിസ് മൊഡ്യൂൾ സജീവമാണെന്ന് ലഭിച്ച വിശ്വസനീയമായ വിവരത്തെത്തുടർന്നാണ് എൻ.ഐ.എ അന്വേഷണം ആരംഭിച്ചത്. വിവരത്തെ തുടർന്ന് സംസ്ഥാനത്തെ ഒമ്പതിടങ്ങളിൽ നടത്തിയ പരിശോധനയിൽ 16 മൊബൈലുകൾ, 17 സിം കാർഡുകൾ, പത്തു മെമ്മറി കാർഡുകൾ, എട്ട് പെൻഡ്രൈവുകൾ, രണ്ട് ഹാർഡ് ഡിസ്‌കുകൾ തുടങ്ങിയവ നേരത്തെ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.