play-sharp-fill
ഒരു ജിഹാദി കൂടി തീർന്നു..! ആ വിക്കറ്റ് കൂടി വീണു: കൊറോണക്കാലത്തും വിഷം ചീറ്റി സംഘികൾ; ഇർഫാൻ ഖാന്റെ മരണത്തിൽ സോഷ്യൽ മീഡിയയിൽ സംഘപരിവാർ സൈബർ ആക്രമണം

ഒരു ജിഹാദി കൂടി തീർന്നു..! ആ വിക്കറ്റ് കൂടി വീണു: കൊറോണക്കാലത്തും വിഷം ചീറ്റി സംഘികൾ; ഇർഫാൻ ഖാന്റെ മരണത്തിൽ സോഷ്യൽ മീഡിയയിൽ സംഘപരിവാർ സൈബർ ആക്രമണം

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: രാജ്യം കൊറോണപ്പേടിയിലാണ്. കൊറോണയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ ഓരോ ദിവസവും രാജ്യം തിരയുകയാണ്. ഇതിനിടെയാണ് ഇപ്പോൾ കൊറോണയെക്കാൾ മാരകമായ വൈറസും കുത്തി വച്ച് ഒരു വിഭാഗം രംഗത്തിറങ്ങിയിരിക്കുന്നത്.

ഇർഫാൻ ഖാൻ അന്തരിച്ചപ്പോൾ സംഘപരിവാര അനുകൂലികൾ സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹത്തിനെതിരേ വിദ്വേഷം ചൊരിയുകയാണ്. പല സംഘപരിവാർ അനുകൂല ഗ്രൂപ്പുകളിലും ഇദ്ദേഹം ജിഹാദിയാണെന്നു തീവ്രവാദിയാണെന്നുമുള്ള രീതിയിലുള്ള പ്രചാരണമാണ് നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പല സംഘപരിവാർ ഗ്രൂപ്പുകളിലും ഇദ്ദേഹത്തിന്റെ ചിത്രം വച്ച് ആദരാഞ്ജലിയ്ക്കു പകരം അധിക്ഷേപമാണ് നടക്കുന്നത്. ദേശീയ അവാർഡ് നേടിയ രാജ്യത്തെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി ലോകം അംഗീകരിച്ച നടന്റെ പേരിലാണ് ഇപ്പോൾ ഈ രീതിയിലുള്ള പ്രചാരണങ്ങൾ നടക്കുന്നത് എന്നതാണ് വേദനിപ്പിക്കുന്നത്.

ഒരു കലാകാരനെ പോലും അദ്ദേഹത്തിന്റെ പേരിലെ മതത്തിന്റെ പേരിൽ, അതും മഹാമാരിയുടെ കാലത്ത് പോലും ആക്രമിക്കുന്ന സംഘപരിവാർ നയത്തെ തുറന്നെതിർക്കുകയാണ് ഡോ. ഷിംന അസീസ്.

ഡോ. ഷിംന അസീസിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

‘ഒരു വലിയ വിക്കറ്റ് കൂടി വീണു.’

ദേശീയ അവാർഡ് വരെ നേടിയിട്ടുള്ള അതുല്യനടൻ ഇർഫാൻ ഖാൻ ഇന്ന് മരണപ്പെട്ടതിനെ സംബന്ധിച്ച് ഒരു സംഘിയിട്ട പോസ്റ്റാണ്.

ഇർഫാൻ ഖാൻ ചെയ്ത പാതകം? അദ്ദേഹം ഒരു മുസ്ലിം നാമധാരിയാണ്. ആ പോസ്റ്റിലെ കമന്റുകളിൽ ‘ഇയാൾ വ്യത്യസ്തനായിരുന്നു'(എന്നു വച്ചാൽ ബാക്കി മൊത്തം ആളുകളും പ്രശ്നക്കാരാണ് എന്നാ?) എന്ന ന്യായം നിരത്തിയ മൃദുസംഘിയോട് ‘ഇങ്ങനെയൊക്കെ ആയാൽ മതിയോടേ?’ ലൈനിൽ വിഷം കുത്തിവയ്ക്കുന്നുമുണ്ട്.

ജുറാസിക് പാർക് സിനിമയുടെ ടിക്കറ്റ് കാണാൻ കൈയിൽ പണമില്ലാത്ത കുട്ടിക്കാലത്തിൽ നിന്ന് ജുറാസിക് പാർക്കിന്റെ സീക്വലിൽ അഭിനയിക്കാൻ തിരഞ്ഞെടുക്കപ്പെട്ട അത്രയും കഴിവുള്ള ഒരു കലാകാരന്റെയും ‘പേര്’ മാത്രമാണ് പ്രശ്നം. രാജ്യത്തിന് അഭിമാനിക്കാനുള്ള വകയുണ്ടാക്കി തന്നവനെങ്കിൽ പോലും അതൊരു മുസ്ലിം നാമധാരിയെങ്കിൽ സഹിക്കാൻ പാടാണ് സംഘിക്ക്. പോത്തിനെന്ത് ഏത്തവാഴ !

ഞാനും ഒരു മുസ്ലിം നാമധാരിയാണ്. നാളെ എന്റെ കഥ കഴിഞ്ഞാലും ഇതൊക്കെ തന്നെയാവും കഥ. ഓരോ മുസ്ലിം പേരും മൺ മറയുമ്‌ബോൾ ഇത് തന്നെയാവും ഗതി. ഇനി അന്നേരം വല്ലതും പറയാൻ സംഘിച്ചേട്ടൻമാർക്ക് മുട്ടുന്നുണ്ടെങ്കിൽ ഇവിടെ വന്ന് വിഷം തുപ്പി റിലാക്സ് ചെയ്തോളൂ. വല്ലാതങ്ങ് കടിച്ച് പിടിച്ചാൽ സ്വന്തം വിഷത്തിന്റെ ചൂടിൽ തീ പിടിച്ച് ചത്ത് പോയാലോ ! പക്ഷേ, അപ്പോഴും മരണത്തെ ബഹുമാനിക്കാൻ ചുറ്റും ബാക്കിയുള്ള മനുഷ്യർ മറക്കില്ലെടോ.

എന്തൊരു അധ:പതനമാണ്.

ആദരാഞ്ജലികൾ ഇർഫാൻ സാബ്.