play-sharp-fill
ഈരാറ്റുപേട്ട നഗരസഭ ഭരണം സിപിഎമ്മിന്

ഈരാറ്റുപേട്ട നഗരസഭ ഭരണം സിപിഎമ്മിന്

സ്വന്തം ലേഖിക

ഈരാറ്റുപേട്ട : ചെയർമാൻ സ്ഥാനത്തേയ്ക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിലെ ലൈല പരീത് വിജയിച്ചു. യു.ഡി.എഫിലെ വി.എം സിറാജിനെ പരാജയപ്പെടുത്തിയാണ് ലൈല പരീത് വിജയിച്ചത്. എസ്.ഡി.പി.ഐയുടെ രണ്ട് വോട്ടുകളാണ് തെരഞ്ഞെടുപ്പിൽ നിർണായകമായത്.

വിഎം സിറാജിന് 12 വോട്ടുകളും ലൈല പരീതിന് 14 വോട്ടുകളും ലഭിച്ചു. ലൈല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
തടിവെട്ട് വിവാദത്തെ തുടർന്ന് വി.കെ കബീർ രാജിവെച്ചതോടെയാണ് പുതിയ ചെയർമാനെ തെരഞ്ഞെടുക്കേണ്ടി വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group