video
play-sharp-fill

പൂരപ്പറമ്പിൽ താരമായി ‘ഇരിഞ്ഞാടപ്പിള്ളി രാമൻ’; കേരളത്തിലാദ്യമായി ക്ഷേത്രത്തിൽ തിടമ്പേറ്റി ‘റോബോട്ടിക് ആന’

പൂരപ്പറമ്പിൽ താരമായി ‘ഇരിഞ്ഞാടപ്പിള്ളി രാമൻ’; കേരളത്തിലാദ്യമായി ക്ഷേത്രത്തിൽ തിടമ്പേറ്റി ‘റോബോട്ടിക് ആന’

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ശ്രീ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തിടമ്പേറ്റി റോബോട്ടിക് ആന. ‘ഇരിഞ്ഞാടപ്പിള്ളി രാമൻ’ എന്ന് പേരിട്ടിരിക്കുന്ന ലക്ഷണമൊത്ത റോബോട്ടിക് ആനയാണ് തിടമ്പേറ്റിയത്. കേരളത്തിൽ തന്നെ ഇതാദ്യമായാണ് വൈദ്യുതയിൽ പ്രവർത്തിക്കുന്ന ഒരു കൊമ്പൻ ഉത്സവത്തിന് തിടമ്പേറ്റുന്നത്.

പത്തര അടിയാണ് ഇരിഞ്ഞാടപ്പിള്ളി രാമൻ്റെ ഉയരം. 800 കിലോ ഭാരം. നാലുപേരെ പുറത്തേറ്റാൻ കഴിയും. അഞ്ചു ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. ദുബായ് ഫെസ്റ്റിവലിന് യന്ത്ര ആനകളെ ഒരുക്കിയ ചാലക്കുടി പോട്ട ഫോർ ഹി ആർട്സ് ക്രിയേഷൻസിലെ ശിൽപികളായ പി പ്രശാന്ത്, കെ.എം ജിനേഷ്, എം.ആർ റോബിൻ, സാന്റോ ജോസ് എന്നിവരാണ് 2 മാസം കൊണ്ട് ആനയെ നിർമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈദ്യുതിയിലാണ് ആനയുടെ തലയും കണ്ണുകളും വായയും ചെവിയും വാലുമെല്ലാം പ്രവർത്തിക്കുന്നത്. ഇവ എപ്പോഴും ചലിപ്പിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. അഞ്ചു മോട്ടോറുകൾ ഉപയോഗിച്ചാണ് റോബോർട്ട് ആനയെ ചലിപ്പിക്കുന്നത്തു

തുമ്പിക്കൈ മാത്രം പാപ്പാന് നിയന്ത്രിക്കാൻ കഴിയുന്ന തരത്തിലാണ് നിർമാണം. പീപ്പിൾ ഫോർ ദ് എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ് എന്ന മൃഗസംരക്ഷണ സംഘടനയാണ് ആനയെ ക്ഷേത്രത്തിനായി സമർപ്പിച്ചത്. ക്ഷേത്രങ്ങളിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു റോബോട്ടിക് ആനയെ നടയ്ക്കിരിത്തുന്നത്.