ഇറാന്‍റെ ഖാർഗ് ദ്വീപിൽ അമേരിക്കൻ സൈന്യം വൻ വ്യോമാക്രമണം നടത്തി; 90-ലധികം സൈനിക കേന്ദ്രങ്ങൾ തകർത്തതായി യുഎസ്;വീഡിയോ പുറത്തുവിട്ടു, തിരിച്ചടിക്കുമെന്ന് ഇറാന്‍

Spread the love

വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാന്‍റെ എണ്ണക്കയറ്റുമതിയുടെ സിരാകേന്ദ്രമായ ഖാർഗ് ദ്വീപിൽ അമേരിക്കൻ സൈന്യം വൻ വ്യോമാക്രമണം നടത്തി.

video
play-sharp-fill

എന്നാൽ, എണ്ണ ശു​ദ്ധീകരണ ശാലകളെ ബാധിച്ചില്ലെന്ന് ഇറാനും അറിയിച്ചു. ഇറാന്റെ എണ്ണക്കയറ്റുമതിയുടെ ജീവനാഡിയായ ഖാർഗ് ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആദ്യമായിട്ടാണ് ആക്രമണം നടത്തുന്നത്. യുദ്ധം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും ഇതുവരെ ഖാർ​ഗ് ദ്വീപ് അമേരിക്ക ലക്ഷ്യം വെച്ചിരുന്നില്ല.

ഇറാന്‍റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാന ദ്വീപാണ് ഖാർ​ഗ്. ദ്വീപിനെ ആക്രമിച്ചാൽ ആ​ഗോളതലത്തിൽ ക്രൂഡ് വിതരണം താറുമാറാകുമെന്ന ആശങ്കയാണ് ഇത്രയും കാലം ആക്രമിക്കുന്നതിൽ നിന്ന് അമേരിക്കയെ വിലക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ദ്വീപിലെ 90-ലധികം സൈനിക കേന്ദ്രങ്ങൾ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്‍റെ നാവിക മൈനുകൾ സൂക്ഷിച്ചിരുന്ന സംഭരണശാലകൾ, മിസൈൽ ബങ്കറുകൾ, അത്യാധുനിക റഡാർ സംവിധാനങ്ങൾ എന്നിവയാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർത്തതെന്ന് അവകാശപ്പെട്ടു.