video
play-sharp-fill
അമേരിക്ക – ഇറാൻ പോർവിളി : ഇന്ത്യയുടെ വിദേശനയത്തെ മാത്രമല്ല, സാമ്പത്തിക രംഗത്തെയും ബാധിക്കും ; ആശങ്കയോടെ രാജ്യം

അമേരിക്ക – ഇറാൻ പോർവിളി : ഇന്ത്യയുടെ വിദേശനയത്തെ മാത്രമല്ല, സാമ്പത്തിക രംഗത്തെയും ബാധിക്കും ; ആശങ്കയോടെ രാജ്യം

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അമേരിക്ക – ഇറാൻ പോർവിളി രൂക്ഷമാകുന്നത് ആശങ്കയോടെയാണ് ഇന്ത്യ ഉറ്റു നോക്കുന്നത്. ലോകത്തെ രണ്ട് പ്രധാന ശക്തികൾ തമ്മിലുള്ള സംഘർഷം തുടരുന്നത് ഇന്ത്യയുടെ വിദേശ നയത്തെ മാത്രമല്ല സാമ്പത്തിക രംഗത്തെയും സാരമായി ബാധിക്കും. അമേരിക്കൻ ഉപരോധത്തെത്തുടർന്ന് ഇറാനിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നില്ലെങ്കിലും സംഘർഷം ഇറാഖിൽ നിന്നുൾപ്പടെയുള്ള ചരക്ക് നീക്കത്തിന് വെല്ലുവിളിയാണ്.

ഖാസിം സുലൈമാനിയുടെ വധത്തിന് പിന്നാലെ എണ്ണവിലയിൽ നാല് ശതമാനം വർധയുണ്ടായി. സംഘർഷം തുടർന്നാൽ രാജ്യത്തിന്റെ അഞ്ചിൽ താഴെ നിൽക്കുന്ന ആഭ്യന്തര വളർച്ചാ നിരക്ക് ഇനിയും താഴോട്ട് പോകും. ഇറാനുമായി ചേർന്നുള്ള ഛബ്ബർ തുറമുഖ പദ്ധതിയെയും സംഘർഷം ബാധിച്ചേക്കാം. അടുത്തിടെ ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ നടത്തിയ കൂടിക്കാഴ്ചയിൽ തുറമുഖ നിർമ്മാണ സഹകരണമായിരുന്നു പ്രധാന ചർച്ച.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈമാസം പതിനൊന്നിന് ഡൽഹിയിൽ നടക്കുന്ന റെയ്‌സിന ഉച്ചകോടിയിൽ ഇറാൻ വിദേശ കാര്യമന്ത്രി മുഹമ്മദ് ജാവേദ് സരിഫ് പങ്കെടുക്കുന്നുണ്ട്. ഇന്ത്യയുടെ ആശങ്കകൾ ഉച്ചകോടിയിൽ അറിയിച്ചേക്കും. ആക്രമണത്തിന് പിന്നാലെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി, മൈക്ക് പോംപെയോ പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളെ വിളിച്ചിരുന്നു. അമേരിക്കയ്ക്ക് കാര്യമായ അന്താരാഷ്ട്ര പിന്തുണ കിട്ടാത്ത സാഹചര്യത്തിൽ ഇന്ത്യ എടുക്കുന്ന നിലപാട് നിർണായകമാകും.