ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം, ഐക്യൂ ഇസഡ് 10 ഏപ്രില്‍ 11 ന് ഇന്ത്യയില്‍ എത്തും ; വമ്പൻ ബാറ്ററി കപ്പാസിറ്റി ; ഏറെ സവിശേഷതകളുമായി iQOO Z10

Spread the love

വിവോയുടെ ഉപ ബ്രാന്‍ഡായ ഐക്യൂവിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണിന്റെ ഇന്ത്യയിലെ വരവ് പ്രഖ്യാപിച്ചു. ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം, ഐക്യൂ ഇസഡ് 10 ഏപ്രില്‍ 11 ന് ആണ് ഇന്ത്യയില്‍ എത്തുക.

2024 മാര്‍ച്ചില്‍ ഇറങ്ങിയ ഐക്യൂ ഇസഡ് 9 5G യേക്കാള്‍ ഒരുപാട് മാറ്റങ്ങള്‍ ഈ പിൻഗാമിക്കുണ്ട്.

ഐക്യൂ ഇസഡ് 10 ന്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് ഭീമന്‍ ബാറ്ററി ശേഷിയാണ്. 7,300mAh ശേഷിയാണ് ബാറ്ററി. ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണിലെ ഇതുവരെയുള്ളതില്‍ വച്ച്‌ ഏറ്റവും വലിയ ബാറ്ററിയാണിതെന്ന് കമ്ബനി അവകാശപ്പെടുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഐക്യൂ ഇസഡ് 9 5G-ക്ക് 5,000mAh ബാറ്ററി ആയിരുന്നു ശേഷി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

iQOO Z10 ന്റെ വലിയ ബാറ്ററി ഉപയോഗിച്ച്‌, ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട ബാറ്ററി ലൈഫ് പ്രതീക്ഷിക്കാം. ഇത് ഗെയിമിങ്, സ്ട്രീമിങ് അല്ലെങ്കില്‍ ദിവസം മുഴുവന്‍ വിപുലമായ ഉപയോഗം തുടങ്ങിയവ ഇഷ്ടപ്പെടുന്നവര്‍ക്ക് അനുയോജ്യമാണ്.