
സ്വന്തം ലേഖകന്‍
കോട്ടയം: തുലാമഴപ്പെയ്ത്തില്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെ വെള്ളത്തില്‍ മുങ്ങി കോട്ടയം. വെള്ളിയാഴ്ച വൈകുന്നേരത്തോടെ നിര്‍ത്താതെ പെയ്ത കനത്ത മഴയില്‍ കോട്ടയം നഗരത്തിലെ പ്രധാന ഭാഗങ്ങളെല്ലാം വെള്ളത്തിലായി. എംസി റോഡില്‍ സ്റ്റാര്‍ ജംഗ്ഷന്‍, ശാസ്ത്രി റോഡ്, നാഗമ്പടം എന്നീ സ്ഥലങ്ങളാണ് ഒരു മഴയില്‍ തന്നെ വെള്ളക്കെട്ടില്‍ മുങ്ങിയത്.
നഗരത്തിലെ അശാസ്ത്രീയമായ ഓടനിര്‍മ്മാണം, തോടുകളും നിലങ്ങളും നികത്തിയുള്ള അശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് കോട്ടയം ഒറ്റ മഴയില്‍ തന്നെ വെള്ളക്കെട്ടിലാകാന്‍ കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരമധ്യത്തില്‍ തന്നെ വെള്ളക്കെട്ട് രൂക്ഷമായതോടെ ഗതാഗതക്കുരുക്കില്‍ നഗരം ശ്വാസംമുട്ടി. മഴ പെയ്‌തൊഴിഞ്ഞിട്ടും വെള്ളം ഇറങ്ങിപ്പോകാത്തത് ജനങ്ങളെ ഒന്നടങ്കം ബുദ്ധിമുട്ടിലാക്കുന്നുണ്ട്.