ഐപിഎല്ലില്‍ ആരാധകരെ നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തകര്‍ന്നു

Spread the love

 

ഗുഹാഹത്തി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പമുള്ള അരങ്ങേറ്റ മത്സരത്തിൽ നിരാശപ്പെടുത്തി മലയാളി സൂപ്പർ താരം സഞ്ജു സാംസൺ.

video
play-sharp-fill

സീസണിൽ ആദ്യ മത്സരത്തിൽ തന്റെ പഴയ ടീമായ രാജസ്ഥാൻ റോയൽസിനെതിരെ ഏഴു പന്തിൽ ആറ് റൺസ് നേടിയാണ് സഞ്ജു മടങ്ങിയത്. ഒരു ഫോർ മാത്രമാണ് മലയാളി താരത്തിന് നേടാനായത്. നാന്ദ്രേ ബർഗറിന്റെ പന്തിൽ ക്ലീൻ ബൗൾഡായാണ് സഞ്ജു പുറത്തായത്.

ഇതോടെ കഴിഞ്ഞ ആറ് വർഷങ്ങളിലായി ഐപിഎല്ലിലെ ഓപ്പണിങ് മാച്ചിൽ സഞ്ജു നടത്തുന്ന സ്ഥിരതയാർന്ന പ്രകടനങ്ങൾക്ക് കൂടിയാണ് വിരാമമായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020 മുതലുള്ള എല്ലാ ഐപിഎൽ സീസണിലെയും ആദ്യ മത്സരത്തിൽ സഞ്ജു 50+ സ്‌കോറുകൾ നേടിയിട്ടുണ്ടെന്നുള്ളതാണ് ഏറെ ശ്രദ്ധേയം.

2020ൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള ആദ്യ മത്സരത്തിൽ 32 പന്തിൽ 74 റൺസ് നേടിയാണ് സഞ്ജു തിളങ്ങിയിരുന്നത്. തൊട്ടടുത്ത സീസണിൽ പഞ്ചാബിനെതിരെ നടന്ന ഓപ്പണിങ് മാച്ചിൽ സെഞ്ച്വറി നേടിയാണ് സഞ്ജു തിളങ്ങിയത്. 63 പന്തിൽ 119 റൺസായിരുന്നു സഞ്ജു നേടിയിരുന്നത്.

2022, 2023 സീസണുകളിൽ സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം നടന്നത്. ഈ രണ്ട് മത്സരങ്ങളിലും 55 റൺസ് നേടി തിളങ്ങാൻ സഞ്ജുവിന് സാധിച്ചിരുന്നു.

2024 സീസണിൽ ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരെയുള്ള ആദ്യ മത്സരത്തിൽ 82 റൺസ് നേടിയുമാണ് സഞ്ജു തിളങ്ങിയത്. കഴിഞ്ഞ സീസണിൽ ഹൈദെരാബാദിനെതിരെ 37 പന്തിൽ 66 റൺസും സഞ്ജു നേടി.