ഒടുവിൽ ആളിക്കത്തി…! പഞ്ചാബിനെ വീഴ്‌ത്തി ആർ.സി.ബിയുടെ തേരോട്ടം; ജയം 60 റണ്‍സിന്; പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവം

ഒടുവിൽ ആളിക്കത്തി…! പഞ്ചാബിനെ വീഴ്‌ത്തി ആർ.സി.ബിയുടെ തേരോട്ടം; ജയം 60 റണ്‍സിന്; പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവം

ഡൽഹി: നിലിനില്‍പ്പിന്റെ പേരാട്ടത്തില്‍ പഞ്ചാബിനെയും വീഴ്‌ത്തി ആർ.സി.ബിയുടെ തേരോട്ടം.

60 റണ്‍സിനാണ് പഞ്ചാബിനെ ധരംശാലയില്‍ വീഴ്‌ത്തിയത്. 242 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 17-ാം ഓവറിൽ പുറത്തായി.

27 പന്തില്‍ 61 റണ്‍സെടുത്ത റൈലി റൂസോ മാത്രമാണ് ബെംഗളൂരുവിനെ ഭയപ്പെടുത്തിയത്. പഞ്ചാബ് നിരയില്‍ ആറുപേർ രണ്ടക്കം കാണാതെ കൂടാരം കയറി. രണ്ടാം വിക്കറ്റില്‍ ജോണി ബെയ്ർസ്റ്റോ-റൂസോ സഖ്യം നേടിയ 65 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് അവർക്ക് മികച്ച തുടക്കം സമ്മാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെയർസ്റ്റോ മടങ്ങിയ പിന്നാലെ വന്ന ശശാങ്ക് സിംഗ് തകർത്തടിക്കുന്നതിനിടെ കോലിയുടെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടായത് മത്സരത്തില്‍ വഴിത്തിരിവായി. 19 പന്തില്‍ 37 ആയിരുന്നു സമ്ബാദ്യം. പിന്നീട് എല്ലാം ചടങ്ങു മാത്രമായിരുന്നു.

ബെംഗളൂരു ബൗളർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞതോടെ ഇടവേളകളില്‍ വിക്കറ്റ് വീണു.

സാം കറനാണ് (22) രണ്ടക്കം കടന്ന മറ്റൊരു ബാറ്റർ. മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റുമായി തിളങ്ങിയപ്പോള്‍ സ്വപ്നില്‍ സിംഗും ലോക്കി ഫെ‍ർഗൂസണും കരണ്‍ ശ‍ർമ്മയും രണ്ടുവിക്കറ്റ് വീതം വീഴ്‌ത്തി മത്സരത്തിന്റെ ഗതി നി‍ർണയിച്ചു. 12 മത്സരത്തില്‍ എട്ടു തോല്‍വിയുമായി പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായി.

ഇത്രയും മത്സരത്തില്‍ നിന്ന് അഞ്ചു ജയം നേടിയ ആ‍ർസിബി 10 പോയിന്റുമായി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി.