പ്രതിസന്ധി അവസാനിക്കുന്നില്ല…! വാംഖഡെയില്‍ ഹാര്‍ദിക്കിന്റെ മുംബൈ ഇന്ത്യന്‍സിന് മൂന്നാം തോല്‍വി; തകർത്ത് തരിപ്പണമാക്കി സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്; തകര്‍പ്പൻ അര്‍ധ സെഞ്ചുറിയുമായി റിയാൻ പരാഗ്; തുടര്‍ച്ചയായ മൂന്നാം ജയത്തോടെ രാജസ്ഥാൻ പോയന്റ് പട്ടികയില്‍ ഒന്നാമത്; ഹോം ഗ്രൗണ്ടിലും തോറ്റതോടെ ഹാര്‍ദ്ദിക് പാണ്ഡ്യ കടുത്ത സമ്മര്‍ദ്ദത്തില്‍

Spread the love

മുംബയ്: കളത്തിന് പുറത്തും അകത്തും മുംബയ് ഇന്ത്യന്‍സിന്റെ പ്രതിസന്ധി അവസാനിക്കുന്നില്ല.

സീസണില്‍ തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും തോല്‍വി വഴങ്ങിയിരിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബയ് ഇന്ത്യന്‍സ്. ആറ് വിക്കറ്റിനാണ് മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് മുംബയ് ഇന്ത്യന്‍സിനെ വാംഖഡെ സ്‌റ്റേഡിയത്തില്‍ മറികടന്നത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബയ് ഉയര്‍ത്തിയ 126 റണ്‍സ് വെറും 15.3 ഓവറില്‍ രാജസ്ഥാന്‍ മറികടന്നു. 39 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 54 റണ്‍സ് നേടിയ റിയാന്‍ പരാഗിന്റെ ഇന്നിംഗ്‌സാണ് രാജസ്ഥാന് അനായാസജയം സമ്മാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യശ്വസി ജയ്‌സ്‌വാള്‍ 10(6), ജോസ് ബട്‌ലര്‍ 13(16), സഞ്ജു സാംസണ്‍ 12(10), രവിചന്ദ്രന്‍ അശ്വിന്‍ 16(16), ശുഭം ദൂബെ 8*(6) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന. മുംബയ്ക്ക് വേണ്ടി ആകാശ് മദ്‌വാള്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്വെന മഫാക ഒരു വിക്കറ്റ് വീഴ്ത്തി.