ഐ. പി. എൽ ;റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മടക്ക ടിക്കറ്റ് നല്‍കി ഗുജറാത്ത് ടൈറ്റന്‍സ്;ബാംഗ്ലൂരിന്‍്റെ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ബാംഗ്ലൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മടക്ക ടിക്കറ്റ് നല്‍കി ഗുജറാത്ത് ടൈറ്റന്‍സ്. ബാംഗ്ലൂരിന്‍്റെ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് 5 പന്തുകള്‍ ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

തകര്‍പ്പന്‍ സെഞ്ച്വറി നേടി കളം നിറഞ്ഞ ശുഭ്മാന്‍ ഗില്ലാണ് ബാംഗ്ലൂരിന്‍്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയായത്. ബാംഗ്ലൂര്‍ തോറ്റതോടെ 16 പോയിന്‍്റുമായി മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലേക്ക് യോഗ്യത നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാംഗ്ലൂരിന്‍്റെ വലിയ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്തിന്‍്റെ തുടക്കം മികച്ചതായിരുന്നില്ല. രണ്ടാം ഓവറിന്‍്റെ അവസാന പന്തില്‍ തന്നെ ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയെ ഗുജറാത്തിന് നഷ്ടമായി.

14 പന്തില്‍ 12 റണ്‍സ് നേടിയ സാഹയെ മുഹമ്മദ് സിറാജാണ് മടക്കിയത്. എന്നാല്‍ പിന്നാലെ ക്രീസിലെത്തിയ വിജയ് ശങ്കറിനെ കൂട്ടുപിടിച്ച്‌ ശുഭ്മാന്‍ ഗില്‍ സ്കോര്‍ ഉയര്‍ത്തുകയായിരുന്നു.

ഇരുവരും ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ ഗുജറാത്തിന്‍്റെ സ്കോര്‍ അതിവേഗം ഉയര്‍ന്നു. ഇതിനിടെ ശുഭ്മാന്‍ ഗില്‍ തന്‍്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി.

തൊട്ടു പിന്നാലെ തന്നെ ഇരുവരും ചേര്‍ന്ന് ടീം സ്കോര്‍ 100 കടത്തി. തുടര്‍ന്നും ഗില്ലും ശങ്കറും ചേര്‍ന്ന് കൂറ്റനടികള്‍ തുടര്‍ന്നുകൊണ്ടിരുന്നു. പിന്നാലെ 14-ാം ഓവറില്‍ വിജയ് ശങ്കറും 34 പന്തില്‍ നിന്ന് തന്‍്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി.