പടിക്കല്‍ കലമുടച്ച്‌ ഡല്‍ഹി; ഐപിഎല്ലിലെ സൂപ്പര്‍ ത്രില്ലറില്‍ ഡല്‍ഹിയെ ഒരു റണ്ണിന് തോല്‍പ്പിച്ച്‌ ഗുജറാത്ത് ടൈറ്റന്‍സ്

Spread the love

ഡല്‍ഹി: ഐപിഎല്ലിലെ സൂപ്പര്‍ ത്രില്ലറില്‍ ഡല്‍ഹിയെ ഒരു റണ്ണിന് തോല്‍പ്പിച്ച്‌ ഗുജറാത്ത് ടൈറ്റന്‍സ്.

video
play-sharp-fill

അവസാന രണ്ട് പന്തില്‍ രണ്ട് റണ്‍സ് മാത്രം മതിയായിരുന്ന മത്സരത്തില്‍ ആയിരുന്നു ഡല്‍ഹിയുടെ തോല്‍വി. 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയുടെ മറുപടി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് എന്ന സ്‌കോറില്‍ അവസാനിക്കുകയായിരുന്നു.

ഗുജറാത്തിന്റെ സീസണിലെ ആദ്യ ജയമാണിത്.
വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ പാത്തും നിസംഗ 41(24) – കെഎല്‍ രാഹുല്‍ 92(52) സഖ്യം നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 8.1 ഓവറില്‍ 76 റണ്‍സാണ് അടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിസംഗ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീട് വന്ന നിതീഷ് റാണ 5(6), സമീര്‍ റിസ്‌വി 0(1) എന്നിവര്‍ പെട്ടെന്ന് പുറത്തായതോടെ സ്‌കോര്‍ 101ന് മൂന്ന്. പിന്നീട് വന്ന അകസര്‍ പട്ടേല്‍ 2(3), ട്രിസ്റ്റന്‍ സ്റ്റബ്‌സ് 7(6), എന്നിവരും രാഹുലും മടങ്ങിയതോടെ സ്‌കോര്‍ 166ന് ആറിലേക്ക് വീണു.