video
play-sharp-fill

ഐപിഎൽ ലേലം ; ഇത്തവണ അഞ്ച് കേരള താരങ്ങൾ

ഐപിഎൽ ലേലം ; ഇത്തവണ അഞ്ച് കേരള താരങ്ങൾ

Spread the love

 

സ്വന്തം ലേഖിക

മുംബൈ : ട്വന്റി20 ക്രിക്കറ്റ് പരമ്പരയായ ഇന്ത്യൻ പ്രീമിയർ ലീഗിൻറെ അടുത്ത സീസണിലേക്കുള്ള താരലേലം ഡിസംബർ 19ന് കൊൽക്കത്തയിൽ നടക്കും.ലേലത്തിൽ അഞ്ച് മലയാളികൾ ആണ് ഉള്ളത്.

സച്ചിൻ ബേബി, റോബിൻ ഉത്തപ്പ, ജലജ് സക്‌സേന,വിഷ്ണു വിനോദ്,എസ്. മിഥുൻ എന്നിവരാണ് കേരള താരങ്ങൾ . ഇവർ ഏറ്റവും ഉയർന്ന അടിസ്ഥാന വിലയുള്ളത് റോബിൻ ഉത്തപ്പക്കാണ്.1.5 കോടിയാണ് അടിസ്ഥാന വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാപ്റ്റൻ സച്ചിൻ ബേബി 20 ലക്ഷം, ജലജ് സക്‌സേന 30 ലക്ഷം, വിഷ്ണു വിനോദ ്20 ലക്ഷം, എസ്. മിഥുൻ 20 ലക്ഷം.വിവിധ രാജ്യങ്ങളിൽ നിന്നായി 971 താരങ്ങളാണ് ലേലത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. തെരഞ്ഞെടുത്ത 332 താരങ്ങളുടെ ചുരുക്കപ്പട്ടിക പുറത്തുവിട്ടു.

ഇതാദ്യമായാണ് കൊൽക്കത്ത ഐപിഎല്ലിന്റെ ലേലത്തിനു ആതിഥേയത്വം വഹിക്കുന്നത്. പുതിയ സീസണിൽ തങ്ങൾ നിലനിർത്തുന്ന കളിക്കാരുടെ ലിസ്റ്റ് എട്ടു ഫ്രാഞ്ചൈസികളും നേരത്തേ കൈമാറിയിരുന്നു. 73 പേർക്കായിരിക്കും ടീമിൽ ഇടം നേടാൻ കഴിയുക.19ന് ഉച്ചകഴിഞ്ഞ് 2.30മുതലാവും താരലേലത്തിന്റെ തത്സമയ സംപ്രേഷണം. സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായതിന് ശേഷമുള്ള ആദ്യ ഐപിഎല്ലാണിത്.

Tags :