
സ്വന്തം തട്ടകത്തില്‍ തകര്‍ത്താടി ‘തല’…! ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം; ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ കീഴടക്കിയത് 12 റണ്‍സിന്
സ്വന്തം ലേഖകൻ
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 12 റണ്‍സിന് തോല്‍പിച്ചു.
ആദ്യം ബാറ്റു ചെയ്ത ചെന്നൈ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലഖ്‌നൗവിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
31 പന്തില്‍ 57 റണ്‍സെടുത്ത റുതുരാജ് ഗെയ്ക്വാദ്, 29 പന്തില്‍ 47 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെ എന്നിവര്‍ ചെന്നൈ ബാറ്റര്‍മാരില്‍ മികച്ച പ്രകടനം പുറത്തെടുത്തു.
ശിവം ദുബെയും, അമ്പാട്ടി റായിഡുവും 27 റണ്‍സ് വീതവും, ധോണി മൂന്ന് പന്തില്‍ 12 റണ്‍സും എടുത്തു. ലഖ്‌നൗവിനു വേണ്ടി രവി ബിഷ്‌ണോയിയും, മാര്‍ക്ക് വുഡും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
22 പന്തില്‍ 53 റണ്‍സെടുത്ത കൈല്‍ മേയേഴ്‌സ്, 18 പന്തില്‍ 32 റണ്‍സെടുത്ത നിക്കോളാസ് പുരന്‍ എന്നിവര്‍ ലഖ്‌നൗവിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. ചെന്നൈയ്ക്കു വേണ്ടി മൊയിന്‍ അലി നാലു വിക്കറ്റ് വീഴ്ത്തി.