play-sharp-fill
ഐപിഎല്‍ ഇതിഹാസ പട്ടികയില്‍ സഞ്ജു…! 4,000 റണ്‍സ് പിന്നിട്ടു; റെക്കോര്‍ഡ് ബുക്കില്‍ പേരെഴുതി ചേര്‍ത്ത് മലയാളി പയ്യൻ

ഐപിഎല്‍ ഇതിഹാസ പട്ടികയില്‍ സഞ്ജു…! 4,000 റണ്‍സ് പിന്നിട്ടു; റെക്കോര്‍ഡ് ബുക്കില്‍ പേരെഴുതി ചേര്‍ത്ത് മലയാളി പയ്യൻ

ജയ്പൂ‍‍ർ: ഐപിഎല്‍ റെക്കോർഡ് ബുക്കില്‍ മലയാളി പയ്യന്റെ പേരെഴുതി ചേർത്ത് രാജസ്ഥാൻ നായകൻ.

ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ 4,000 റണ്‍സ് പിന്നിട്ട ഇതിഹാ ബാറ്റർ‌മാരുടെ പട്ടികയിലാണ് ഈ അന്തപുരിക്കാരനും ഇടംപിടിച്ചത്. സ്ട്രൈക്ക് റേറ്റിലും സഞ്ജു മുൻപന്തിയിലാണ്.
ആർ.സി.ബിക്കെതിരായ മത്സരത്തില്‍ യഷ് ദയാലിനെതിരെ നേടിയ ഇന്നിംഗ്സിലെ ആദ്യ ബൗണ്ടറിയാണ് സഞ്ജുവിനെ നേട്ടത്തിലെത്തിച്ചത്.
ഇതുവരെ 16 പേരാണ് ഐപിഎല്ലില്‍ നാലായിരം റണ്‍സ് കടന്നത്. സ്ട്രൈക്ക് റേറ്റില്‍ സാംസണ് മുന്നിലുള്ളത് മൂന്നുപേരാണ്.

ഇതിഹാസ താരങ്ങളായ എ.ബി ഡിവില്ലിയേഴ്സ് (151.68), ക്രിസ് ഗെയ്‍ല്‍ (148.96), ഡേവിഡ് വാർണർ (140) എന്നിവരാണ് സഞ്ജുവിന് മുന്നിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

136-ാമത്തെ മത്സരത്തിലാണ് സഞ്ജു സുവർണ നേട്ടം സ്വന്തമാക്കിയത്. 21 അർദ്ധ സെഞ്ച്വറികളും മൂന്നു സെഞ്ച്വറികളും സാംസന്റെ പേരിലുണ്ട്.

4100 റണ്‍സുള്ള ആർ.സി.ബി നായകൻ ഫാഫ് ഡുപ്ലെസിയാണ് സഞ്ജുവിന് മുന്നിലുള്ള താരം. രാജസ്ഥാൻ റോയല്‍സിനായി മൂവായിരത്തിലധികം റണ്‍സ് നേടിയ താരവും സഞ്ജു സാംസണ്‍ തന്നെയാണ്. 2024 ആദ്യ മത്സരത്തില്‍ 82 റണ്‍സ് നേടിയ താരം ഇന്ന് 69 റണ്‍സ് നേടിയാണ് പുറത്തായത്.