ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസൺ മാർച്ച് 29ന് ആരംഭിക്കും : ഉദ്ഘാടനം നീട്ടിവയ്ക്കാനും സാധ്യത
സ്വന്തം ലേഖകൻ
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസൺ മാർച്ച് 29ന് ആരംഭിക്കും . നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിന്റെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിലായിരിക്കും ഉദ്ഘാടന മത്സരങ്ങൾ നടക്കുന്നത്.
ഡൽഹി ക്യാപിറ്റൽസ് ഒഫീഷ്യലാണ് ഇക്കാര്യം ഒരു വാർത്താ ഏജൻസിയോട് വ്യക്തമാക്കിയത്. എന്നാൽ വിദേശ താരങ്ങളെ ടൂർണമെന്റിന്റെ തുടക്കത്തിൽ ലഭ്യമാകില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ശ്രീലങ്ക തുടങ്ങിയ ദേശീയ ടീമുകളിലെ താരങ്ങൾക്കായിരിക്കും ആദ്യ മത്സരങ്ങൾ നഷ്ടമാവുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓസ്ട്രേലിയ കിവീസിനെതിരെയും, ഇംഗ്ലണ്ട് ശ്രീലങ്കയ്ക്കെതിരെയും മത്സരിക്കുന്നതിനാലാണ് താരങ്ങൾക്ക് മത്സരങ്ങൾ നഷ്ടമാവുക. അതുകൊണ്ട് തന്നെ ഈ രാജ്യങ്ങളിലെ ദേശീയ താരങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്ന ടീമുകൾക്ക് ഈ സമയം തിരിച്ചടിയാകും.
ഇതിനാൽ തന്നെ എതിർപ്പുകളുയരാൻ സാധ്യതകളേറെയാണ്. പ്രമുഖ ടീമുകൾ എതിർക്കുകയാണെങ്കിൽ ഏപ്രിൽ ആദ്യവാരത്തിലേക്ക് ഉദ്ഘാടന മത്സരം മാറ്റിവയ്ക്കാനും ബിസിസിഐ തയ്യാറായേക്കും. ഇതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം ഐപിഎൽ ഗവേർണിംഗ് കൗൺസിൽ കൈക്കൊള്ളും.