video
play-sharp-fill
ഐ. എൻ. എക്‌സ് മീഡിയ കേസ് ; പി. ചിദംബരത്തിന് ഉപാധികളോടെ ജ്യാമ്യം

ഐ. എൻ. എക്‌സ് മീഡിയ കേസ് ; പി. ചിദംബരത്തിന് ഉപാധികളോടെ ജ്യാമ്യം

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഐ.എൻ.എക്‌സ് മീഡിയ കേസിൽ അറസ്റ്റിലായിരുന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി.ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ചിദംബരത്തിന്റെ ഹർജി പരിഗണിച്ച കോടതി സി.ബി.ഐയുടെ എതിർപ്പിനെ മറികടന്നാണ് ജാമ്യം നൽകിയത്. ജാമ്യം ലഭിച്ചെങ്കിലും നിലവിൽ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലുള്ള ചിദംബരത്തിന് അത്രപെട്ടെന്ന് ജയിലിൽ നിന്ന് പുറത്തുവരാൻ കഴിയില്ല.
ജസ്റ്റിസ് ആർ.ബാനുമതിയാണ് ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയും രണ്ട് ആൾജാമ്യവും നൽകണം. ഇതുകൂടാതെ ചിദംബരം തന്റെ പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും ഉത്തരവുണ്ട്. മറ്റു കേസുകളിലൊന്നും തന്നെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ ചിദംബരത്തിന് ജാമ്യം ലഭിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി.

ഇക്കഴിഞ്ഞ ആഗസ്റ്റ് 22നാണ് സി.ബി.ഐ സംഘം വളരെ നാടകീയമായി ചിദംബരത്തെ സ്വവസതിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. മതിൽ ചാടിക്കടന്നാണ് സി.ബി.ഐ സംഘം ചിദംബരത്തിന്റെ വീട്ടുവളപ്പിലെത്തിയത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന സമയത്ത് കോൺഗ്രസ് പ്രവർത്തകരിൽ ചിലർ സി.ബി.ഐയുടെ കാറിനു മുന്നിലേക്കു ചാടിയത് സംഘർഷത്തിനിടയാക്കിയിരുന്നു. ചിലർ കാറിനു മുകളിലേക്കും കയറി. എന്നാൽ ഇവരെയെല്ലാം കാറിനു സമീപത്തു നിന്നു മാറ്റികൊണ്ടായിരുന്നു വാഹനവുമായി സി.ബി.ഐ പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group