
ആലപ്പുഴ ബീച്ചിൽ ഐഎൻടിയുസി പ്രവർത്തകർ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു; പ്രതി പിടിയിൽ; ജോലി സംബന്ധമായ സാമ്പത്തികപ്രശ്നമാണ് തർക്കത്തിൽ കലാശിച്ചതെന്ന് പൊലീസ്
ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ ഐ എൻ ടി യു സി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. ആലപ്പുഴ പള്ളിപ്പുരയിടം ബീച്ച് വാർഡ് നരേന്ദ്രനാണ് (54) കുത്തേറ്റത്. ഇയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആലപ്പുഴ റെയിൽവേ സ്റ്റേഷൻ അരഷർകടവ് ആൻഡ്രൂസാണ് (64) കുത്തിയത്. ഇയാളെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചക്ക് 2.30നാണ് സംഭവം. ജോലി സംബന്ധമായ സാമ്പത്തികപ്രശ്നമാണ് തർക്കത്തിൽ കലാശിച്ചത്. തുടർന്ന് സമീപത്തെ കടയിൽനിന്ന് കത്തിയെടുത്ത് ആൻഡ്രൂസ് നരേന്ദ്രന്റെ വയറ്റിൽകുത്തുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0