വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും മെമൻ്റോയുമായ് ഐ എൻ റ്റി യു സി ; കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എ. സലിം ഉദ്ഘാടനം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

മുണ്ടക്കയം :ഐ എൻ റ്റി യു സി ജനറൽ വർക്കേഴ്സ് യൂണിയൻ്റെയും സേവാദൾ പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെയും, പുലിക്കുന്ന് കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ 200 ലേറെകുട്ടികൾക്ക് പഠനോപകരണ വിതരണവും, ഇക്കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ്ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ മെമൻ്റോ നൽകിആദരിച്ചു.

ഐ എൻ റ്റി യു സി യൂണിയൻ ജനറൽ സെക്രട്ടറി ടി.ടി. സാബുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എ. സലിം ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ.എസ്. രാജു, യൂ ഡി എഫ് പാർലമെൻ്ററി പാർട്ടി ലീഡർ ബെന്നി ചേറ്റുകുഴി, ബോബി കെ. മാത്യു,കെ.കെ. ദിവാകരൻ,ഷമീർ, അരുൺ കോക്കാപ്പള്ളി, രഞ്ജിത് കുര്യൻ , കൺവീനർമാരായ ജോസ്, അജി, അനീഷ്, ഷെറഫുദ്ദീൻ, ബിജു ശിവൻ പി.ആർ രാജു,സി. തമ്പി, അരവിന്ദാക്ഷൻ മറിയാമ്മ ആൻ്റണി, ലീലാമ്മ ലക്ഷമണൻ, ഷാജിദ എന്നിവർ സംസാരിച്ചു.