
സ്വന്തം ലേഖകൻ
അയ്മനം: ഐ എൻ റ്റി യു സി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പരിപ്പ് ജംഗ്ഷൻ, കുടയംപടി എന്നീ കേന്ദ്രങ്ങളിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ധർണ്ണ നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയ്മോൻ കരീമഠം ഉദ്ഘാടനം ചെയ്തു.
ഐ എൻ റ്റി യു സി മണ്ഡലം പ്രസിഡന്റ് ജേക്കബ് കുട്ടി അധ്യക്ഷത വഹിച്ചു.
രാജുമോൻ വാഴയിൽ, കുഞ്ഞുമോൻ പള്ളികണ്ടം, രാജീവ് കെ സി, സാജു വട്ടപ്പള്ളി, അജിമോൻ വാഴയിൽ, ഷിബു വർക്കി, മണിയൻ, ബിനു, മുരുഗൻ, പ്രവീൺ എന്നിവർ പ്രസംഗിച്ചു.
അശാസ്ത്രീയമായ ഇലക്ട്രിസിറ്റി ബില്ലുകൾ പിൻവലിക്കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ടെലിവിഷൻ, ഇന്റർനെറ്റ്, കമ്പ്യൂട്ടർ എന്നിവ ഇല്ലാത്ത കുട്ടികൾക്ക് ഇവ സൗജന്യമായി നൽകി മുഴുവൻ കുട്ടികളുടെയും വിദ്യാഭ്യാസം ഉറപ്പു വരുത്തുക.
തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഒരു മാസത്തെ വേതനം ധനസഹായമായി അനുവദിക്കുക.
വിവിധ ക്ഷേമനിധി അംഗങ്ങൾക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കൃത്യമായി നൽകുക.
ക്ഷേമനിധിയിൽ അംഗങ്ങൾ അല്ലാത്ത ബസ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ധനസഹായം നൽകുക.
കാരുണ്യ ചികിത്സ പദ്ധതി പഴയ രീതിയിൽ പുനഃ സ്ഥാപിക്കുക.
അശാസ്ത്രീയമായി നടപ്പാക്കിയ ബെവ്‌കോ ആപ്പ് പിൻവലിക്കുക.
ടൂറിസം മേഖലയിലെ ജീവനക്കാർക്ക് ധനസഹായം അനുവദിക്കുക.
മൾട്ടിലെവൽ മാർക്കറ്റിങ് രംഗത്തെ മണിചെയിൻ പ്രവർത്തനം ഉടൻ അവസാനിപ്പിക്കുക.
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ.