ഐ എൻ ടി യു സി കോട്ടയം ജില്ലാ സമ്മേളനം നവംബർ 13, 14 തിയതികളിൽ ; പൊതുസമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം :ഐ എൻ ടി യു സി ജില്ലാ സമ്മേളനം ഈ മാസം 13, 14 തിയതികളിൽ വൈക്കത്ത് നടക്കും. 13 ന് വൈകുന്നേരം 3 ന് വൈക്കം വലിയ കവലയിൽ നിന്നും തുടങ്ങുന്ന റാലിയോടെ സമ്മേളനം ആരംഭിക്കും. കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയംഗം രമേശ് ചെന്നിത്തല പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

റാലിയുടെ ഉദ്ഘാടനം കെ പി സി സി  ജനറൽ സെക്രറട്ടറി എം.ജെ.ജോബ് ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ  മുഖ്യപ്രഭാഷണം നടത്തും. ചൊവ്വാഴ്ച ഉമ്മൻ ചാണ്ടി നഗറിൽ ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ്  ആർ. ചന്ദ്രശേഖരൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസ് ക്ളബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് , വൈസ് പ്രസിഡന്റ് അനിയൻ മാത്യു, പി.വി.പ്രസാദ്, നന്തിയോട് ബഷീർ, പി.പി.തോമസ് തുടങ്ങിയവർ പങ്കെടുത്തു.